CALENDAR

17 / April

category_idDaily Saints.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാര്‍പാപ്പയും, രക്തസാക്ഷിയുമായ വിശുദ്ധ ആനിസെറ്റൂസ്
Contentഎമേസായില്‍ നിന്നുമുള്ള ഒരു സിറിയക്കാരനായാണ് വിശുദ്ധനെ ചരിത്രകാരന്മാര്‍ കരുതുന്നത്. വിശുദ്ധ പിയൂസിനെ പിന്തുടര്‍ന്ന്‍ പാപ്പാ പദവിയിലെത്തിയ ആളാണ്‌ വിശുദ്ധ ആനിസെറ്റൂസ്. 165 മുതല്‍ 173 വരെ എട്ട് വര്‍ഷത്തോളം വിശുദ്ധന്‍ പാപ്പാ പദവിയില്‍ ഇരുന്നു. ഇദ്ദേഹത്തിന്റെ പാപ്പാ ഭരണകാലം ഈസ്റ്റര്‍ ദിനത്തെക്കുറിച്ചുള്ള വാഗ്ഗ്വാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഒരിക്കല്‍ സ്മിര്‍നായിലെ വിശുദ്ധ പോളികാര്‍പ്പ്, വിശുദ്ധനെ സന്ദര്‍ശിക്കുകയും ഈസ്റ്റര്‍ ദിനത്തെ കുറിച്ച് സംവദിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് പേരും തമ്മില്‍ ഒരു പൊതു അഭിപ്രായത്തില്‍ എത്തിച്ചേരുവാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് വിശുദ്ധ പോളികാര്‍പ്പിനെ അവര്‍ക്കിഷ്ടമുള്ള ദിവസം ഈസ്റ്റര്‍ ആചരിക്കുവാന്‍ വിശുദ്ധന്‍ അനുവദിച്ചതായി പറയപ്പെടുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ തലസ്ഥാനത്തിന്റെ വിശ്വാസം തകര്‍ക്കുക എന്ന ലക്ഷ്യത്തോടു കൂടി സാത്താന്‍ റോമിലേക്കയച്ച മതവിരുദ്ധവാദക്കാരായ വലെന്റൈന്‍, മാര്‍സിയോണ്‍ തുടങ്ങിയവരില്‍ നിന്നും വിശുദ്ധന്‍ തന്റെ ജനതയെ വളരെയേറെ ജാഗ്രതാപൂര്‍വ്വം സംരക്ഷിച്ചു. ഇതിനിടെ പൊന്റസിലെ സന്യാസിയായിരുന്ന മാര്‍സിയോണ്‍, ഒരു യുവതിയായ കന്യകയോടൊപ്പം തെറ്റ് ചെയ്യുവാന്‍ ഇടയായി. അതിനാല്‍ അദ്ദേഹത്തിന്റെ സ്വന്തം പിതാവുകൂടിയായിരിന്ന മെത്രാന്‍ മാര്‍സിയോണിനെ സഭയില്‍ നിന്നും പുറത്താക്കി. സഭയില്‍ തിരിച്ചെടുക്കും എന്ന പ്രതീക്ഷയില്‍ അദ്ദേഹം തിരിച്ച് റോമിലെത്തി. എന്നാല്‍ അധികാരപരിധിയിലുള്ള മെത്രാന്റെ പക്കല്‍ അനുതപിക്കുകയും, പാപപരിഹാരം ചെയ്യുകയും ചെയ്‌താല്‍ മാത്രമേ സഭയില്‍ തിരിച്ചെടുക്കുകയുള്ളൂയെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ അധികാരികള്‍ നിരാകരിച്ചു. ഇതില്‍ രോഷം പൂണ്ട അദ്ദേഹം 'മാര്‍സിയോന്‍' എന്ന പേരില്‍ മതവിരുദ്ധവാദം തുടങ്ങി. ടെര്‍ടുല്ലിയന്‍, വിശുദ്ധ എപ്പിഫാനിയൂസ് തുടങ്ങിയവര്‍ വിവരിക്കുന്നതനുസരിച്ച് താന്‍ ഒരു സമചിത്തനായ ദാര്‍ശനികനായി അദ്ദേഹം സ്വയം പ്രഖ്യാപിച്ചു. മാത്രമല്ല ഒരു പുരോഹിതനേപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു. സിറിയയില്‍ നിന്നും റോമിലെത്തിയ സെര്‍ദോ എന്ന മതവിരുദ്ധവാദിയുമൊന്നിച്ച്, ഹൈജിനൂസ്‌ പാപ്പായുടെ കാലത്ത്‌ ആദ്യ തത്വങ്ങള്‍ സ്ഥാപിച്ചു. അവരുടെ സിദ്ധാന്തപ്രകാരം രണ്ട് ദൈവങ്ങളുണ്ട്. ഇതില്‍ ഒരെണ്ണം, എല്ലാ നല്ലതിന്റെയും സൃഷ്ടികര്‍ത്താവ്‌, മറ്റൊരെണ്ണം, എല്ലാ തിന്മകളുടേയും സൃഷ്ടികര്‍ത്താവ്‌. വഴിതെറ്റിച്ചവരെ തിരിച്ചു കൊണ്ട് വരികയാണെങ്കില്‍ സഭയില്‍ തിരിച്ചെടുക്കാമെന്നുള്ള വാഗ്ദാനം വിശുദ്ധ ആനിസെറ്റൂസ് ആ മതവിരുദ്ധവാദിയ്ക്ക് നല്കി. എന്നിരുന്നാലും, അദ്ദേഹം റോം, ഈജിപ്ത്, പലസ്തീന്‍, സിറിയ, പേര്‍ഷ്യ, സൈപ്രസ് എന്നിവിടങ്ങളില്‍ തന്റെ തെറ്റായ സിദ്ധാന്തത്തിന്റെ നിരവധി അസന്തുഷ്ടരായ അനുയായികളെ അവശേഷിപ്പിച്ചിട്ടാണ് പോയത്‌. ആ പാപിയുടെ മാനസാന്തരത്തിനായി ഏറെ ആനിസെറ്റൂസ് പാപ്പ ഏറെ പ്രാര്‍ത്ഥിച്ചു. അദ്ദേഹം മരിക്കുമ്പോഴും ഇതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. റോമന്‍ രക്തസാക്ഷി സൂചികയിലും, മറ്റുള്ള സൂചികകളിലും വിശുദ്ധനെ ഒരു രക്തസാക്ഷിയായിട്ടാണ് ആനിസെറ്റൂസിനെ പറ്റി പരാമര്‍ശിച്ചിട്ടുള്ളത്; വിശ്വാസത്തിനു വേണ്ടി തന്റെ ചോര ചിന്തി കൊണ്ടല്ലെങ്കിലും, അതികഠിനമായ പീഡനങ്ങളും, വേദനകളും സഹിച്ചുകൊണ്ടാണ് വിശുദ്ധന്‍ രക്തസാക്ഷി കിരീടം മകുടം ചൂടിയത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഡൊണ്ണാന്‍ 2. കൊര്‍ഡോവായിലെ ഏലിയാസും പോളും ഇസിദോരും 3. ഫോര്‍ത്തൂണാത്തൂസും മാര്‍സിയനും 4. പീറ്ററും ഹെര്‍മോജെനസും 5. ഇറ്റലിയില്‍ ടോര്‍ടോണയിലെ ഇന്നസെന്‍റ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}    
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2024-04-17 06:39:00
Keywordsമാര്‍പാപ്പ
Created Date2016-04-08 20:14:34