category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Heading നിർബന്ധിത മതംമാറ്റം: കാര്യക്ഷമമായ അന്വേഷണം വേണമെന്ന് കെ‌സി‌ബി‌സി
Contentകൊച്ചി: കോഴിക്കോട് നഗരത്തിലെ പരീക്ഷാ പരിശീലന കേന്ദ്രത്തിലെ വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും മതംമാറ്റത്തിന് നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം വേണമെന്ന്‍ കെ‌സി‌ബി‌സി ഐക്യജാഗ്രത സമിതി. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതി രണ്ടുമാസമായിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് ആശങ്കാജനകമാണ്. പ്രണയം നടിച്ച് ഇതര സമുദായങ്ങളിലെ പെൺകുട്ടികളെ മതം മാറ്റുന്നതിന് പ്രോത്സാഹനവും സംരക്ഷണവും നൽകുന്ന സംഘങ്ങളും സംവിധാനങ്ങളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായി ഉള്ള ആരോപണങ്ങൾ മുൻപും ഉയർന്നു വന്നിട്ടുള്ളതാണ്. അത്തരം സംഘങ്ങളുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നു അന്വേഷിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ മൂടി വയ്ക്കുന്നത് സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കും. പോലീസ് കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്നത് സംസ്ഥാനത്ത് നിലനിൽക്കുന്ന നീതിന്യായ സംവിധാനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും. സർക്കാരിൻറെ ഉത്തരവാദിത്തപ്പെട്ട നേതൃത്വവും പോലീസ് അധികാരികളും ഇക്കാര്യത്തിൽ കാര്യക്ഷമമായ അന്വേഷണത്തിനും നടപടികൾക്കും നിർദ്ദേശം നൽകണമെന്ന് പിഒസിയിൽ ചേർന്ന കെ‌സി‌ബി‌സി ജാഗ്രതാ സമിതിയുടെ പ്രത്യേക സമ്മേളനം ആവശ്യപ്പെട്ടു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-09-23 17:33:00
Keywordsകെ‌സി‌ബി‌സി
Created Date2019-09-23 17:13:48