category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഈജിപ്തില്‍ അംഗീകാരമുളള ക്രൈസ്തവ ദേവാലയങ്ങളുടെ എണ്ണം ആയിരത്തിഇരുനൂറിലേക്ക്
Contentകെയ്റോ: ഈജിപ്ഷ്യൻ സർക്കാരിന്റെ അംഗീകാരമുളള ക്രൈസ്തവ ദേവാലയങ്ങളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്. പുതിയ കണക്കുകള്‍ പ്രകാരം 1171 ദേവാലയങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഔദ്യോഗിക അംഗീകാരം നല്കിയിരിക്കുന്നത്. സർക്കാർ അംഗീകാരം ഇല്ലാതെ പ്രവർത്തിച്ചിരുന്ന ദേവാലയങ്ങൾക്ക് ഔദ്യോഗികമായ അംഗീകാരം നൽകുന്ന നടപടി ത്വരിതപ്പെടുത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ ദേവാലയങ്ങള്‍ക്കു പരസ്യ അനുമതി ലഭിച്ചിരിക്കുന്നത്. ദേവാലയങ്ങളുടെ മേലുള്ള അവകാശം ബന്ധപ്പെട്ട കക്ഷികൾക്ക് കൈമാറുന്ന സർക്കാർ കമ്മിറ്റി കഴിഞ്ഞ ദിവസങ്ങളിലാണ് 62 കോപ്റ്റിക് ദേവാലയങ്ങൾക്ക് നിയമപരമായി പ്രവർത്തിക്കാനുള്ള കാര്യങ്ങള്‍ എല്ലാം പരിശോധിച്ച ശേഷം അനുമതി നല്‍കിയത്. സെപ്റ്റംബർ 23നു മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്തഫ കമാൽ മദ്ബൗളി, സർക്കാർ കമ്മിറ്റി തീരുമാനത്തിന് അംഗീകാരവും നൽകി. ആരാധനാലയങ്ങൾക്ക് അനുമതി നൽകുന്ന നടപടിക്രമങ്ങളെ സംബന്ധിച്ച പുതിയ നിയമം ഈജിപ്ഷ്യൻ പാർലമെന്റ് 2016 ഓഗസ്റ്റ് 30നാണ് പാസാക്കിയത്. 1934 ഈജിപ്ഷ്യൻ ആഭ്യന്തര വകുപ്പ്, ഒട്ടോമൻ നിയമങ്ങളുടെ ഭാഗമായി കൂട്ടിച്ചേർത്ത 'പത്ത് നിയമങ്ങൾ' പ്രകാരം സ്കൂളുകൾക്കും, സർക്കാർ കെട്ടിടങ്ങൾക്കും, കനാലുകൾക്കും, =ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾക്കും സമീപത്തായി ക്രൈസ്തവ ദേവാലയങ്ങൾ നിർമ്മിക്കുന്നതിന് തടസ്സങ്ങളുണ്ടായിരുന്നു. 2016ൽ പാർലമെന്റ് നടത്തിയ നിയമനിർമാണത്തിലൂടെയാണ് പതിറ്റാണ്ടുകളായി ക്രൈസ്തവർ അനുഭവിച്ചു വന്ന ഈ അനീതി അവസാനിച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-09-26 12:07:00
Keywordsഈജി
Created Date2019-09-26 11:47:52