category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബഹ്റിന്റെ വളർച്ചയിൽ ക്രൈസ്തവർക്ക് നിർണായക പങ്ക്: വിദേശകാര്യ മന്ത്രി ഖാലിദ് അഹ്മദ്
Contentമനാമ: ബഹ്റിന്റെ വളർച്ചയിൽ ക്രൈസ്തവർ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് അൽ ഖലീഫ. 'ബഹ്റിനിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ചരിത്രം' എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. ക്രൈസ്തവർ ബഹ്റിൻ സമൂഹത്തിന്റെ അഭിഭാജ്യ ഘടകമാണെന്നും അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു. സമാധാനപരമായ സഹവര്‍ത്തിത്വത്തിനായി പ്രവർത്തിക്കുന്ന കിംഗ് ഹമാദ് ഗ്ലോബൽ നടത്തിയ സമ്മേളനത്തില്‍ പങ്കുചേരാന്‍ ബഹ്റിൻ മന്ത്രിസഭയിലെ മറ്റു ചില അംഗങ്ങളും എത്തിത്തിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ സഹവര്‍ത്തിത്വത്തിന്റെ മൂല്യങ്ങളും അതിൽ നിന്ന് ജന്മം കൊള്ളുന്ന സംവാദങ്ങളും പ്രോത്സാഹിപ്പിക്കാൻ കിംഗ് ഹമാദ് ഗ്ലോബൽ സെന്റർ നടത്തുന്ന പ്രവർത്തനങ്ങളെ ശൈഖ് ഖാലിദ് ബിൻ അഹ്മദ് ശ്ലാഘിച്ചു. സമ്മേളനത്തിലെ വലിയ ജനപങ്കാളിത്തം അവരുടെ പ്രവർത്തനങ്ങളുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്റിന്‍ രാജാവ് ഹമാദ് ബിൻ ഈസ അൽ ഖലീഫ ദേശീയതലത്തിലും, അന്താരാഷ്ട്ര തലത്തിലും മതങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാൻ നടത്തുന്ന ശ്രമങ്ങൾ വൻ വിജയമാണെന്നും, മതമൈത്രിയുടെ കാര്യത്തിൽ രാജ്യം ലോകരാഷ്ട്രങ്ങൾക്ക് മാതൃകയാണെന്നും ശൈഖ് ഖാലിദ് കൂട്ടിച്ചേർത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-09-28 11:03:00
Keywordsഗള്‍ഫ, അറേബ്യ
Created Date2019-09-28 10:44:05