category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശ്വാസ സംരക്ഷണ വേദി വയനാട് ജില്ലാ കൺവെൻഷൻ ഒക്ടോബർ രണ്ടിന്
Contentകൽപ്പറ്റ: വിശ്വാസ സംരക്ഷണ വേദി വയനാട് ജില്ലാ കൺവെൻഷൻ ഒക്ടോബർ രണ്ടിന് കൽപ്പറ്റയിൽ നടക്കും. ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഭയെയും സഭാനേതൃത്വത്തെയും അധിക്ഷേപിക്കുകയും പൗരോഹിത്യം, സന്യാസം കുടുംബം എന്നീ ദൈവവിളികളെ വികൃതമാക്കി അവതരിപ്പിക്കുകയും ഇവ മനുഷ്യാവകാശ ലംഘനങ്ങളുടെ വേദികളാണെന്നും സ്ഥാപിച്ച് സഭയിൽ അന്തഛിദ്രം വളർത്തുന്നതിനുള്ള സംഘടിതമായ ശ്രമം നടന്നു വരുന്നുവെന്നും സമീപകാല സംഭവങ്ങൾ വെളിപ്പെടുത്തി തരുന്നുണ്ടന്ന് ഭാരവാഹികള്‍ പറഞ്ഞു. ഈ പശ്ചാത്തലത്തിൽ വിശ്വാസ സമൂഹത്തെ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാനും കരുതലെടുക്കാനും ബോധവല്കരണ ശ്രമങ്ങൾ നടത്തുന്നതിന് മാനന്തവാടി, കോഴിക്കോട്, ബത്തേരി രൂപതകളിലെ അൽമായ നേതാക്കളുടെ നേതൃത്വത്തിൽ വിശ്വാസ സംരക്ഷണ വേദി എന്നൊരു കൂട്ടായ്മക്ക് രൂപം നല്‍കുകയായിരിന്നു. കൂട്ടായ്മയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ കൽപ്പറ്റ, മാനന്തവാടി, പനമരം, ബത്തേരി, പുൽപള്ളി മേഖലകളിൽ കൺവെൻഷനുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കൺവെൻഷനുകളുടെ ജില്ലാതല ഉത്ഘാടനം 2019 ഒക്ടോബർ 2 ന് 2.30 മുതൽ 5 മണി വരെ കൽപ്പറ്റ ഡി പോൾ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്നി കൺവെൻഷനിൽ റിട്ടയർഡ് ഐ.എ.എസ് ഉദ്യോഗസ്ഥ ലിഡ ജേക്കബ് നിർവ്വഹിക്കും. സന്യാസവും സഭയും എന്ന വിഷയമവതരിപ്പിച്ച് ശ തോമസ് ഏറണാട്ട് പ്രസംഗിക്കും. എം.സി . സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വിവിധ സഭാ വിഭാഗങ്ങളെയും സംഘടനകളേയും പ്രതിനിധീകരിച്ച് ഷാജൻ മണിമല, ഫിലോമിന ടീച്ചർ, സെബാസ്റ്റ്യൻ പാലം പറമ്പിൽ, ജോണി കുളക്കാട്ടുകുടി, എബിൻ മുട്ടപ്പള്ളി, ഫാ.സോമി വടയാപറമ്പിൽ, ഫാ. തോമസ് ചമത, സിസ്റ്റർ. ആൻസി പോൾ എസ്. എച്ച്, അൻജു.പി. സണ്ണി, വിജി നെല്ലിക്കുന്നേൽ, കെ.കെ.ജേക്കബ്, സാലു അബ്രാഹം എന്നിവർ പ്രസംഗിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-09-28 14:22:00
Keywordsവിശ്വാസ സംര
Created Date2019-09-28 14:02:46