category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലവ് ജിഹാദ്: മുന്നറിയിപ്പുമായി പാക്കിസ്ഥാനി ആര്‍ച്ച് ബിഷപ്പ്
Contentലാഹോര്‍: ക്രൈസ്തവ ഹൈന്ദവ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരായ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മതം മാറ്റുന്ന പ്രവണത വർദ്ധിച്ചു വരികയാണെന്നും ഇതിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പുമായി പാക്കിസ്ഥാനിലെ ലാഹോര്‍ ബിഷപ്പ് സെബാസ്റ്റ്യൻ ഷാ. അടുത്ത കാലത്തായി പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന പ്രവണത വർദ്ധിച്ചിട്ടുണ്ടെന്നും ഇതിനു പിന്നിൽ ഇസ്ലാം മതത്തിലേയ്ക്ക് പരിവർത്തനം ചെയ്യിക്കുന്നവരുടെ കരങ്ങളാണെന്നും എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനാ പ്രവർത്തകര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. 14- 15 പ്രായമുള്ള കുട്ടികളെ തട്ടിക്കൊണ്ടു പോയി ഇസ്ലാം മതസ്ഥര്‍ വിവാഹം ചെയ്ത് മതം മാറ്റുന്നു. പുരുഷന്മാർ പലപ്പോഴും നല്ല പ്രായമുള്ളവരാണ്. എന്നാൽ, പെൺകുട്ടികൾ വളരെ ചെറുപ്പവും. പലപ്പോഴും ക്രിസ്ത്യൻ പെൺകുട്ടികളും ഹിന്ദു പെൺകുട്ടികളുമാണ് ഇത്തരക്കാരുടെ ഇരകളെന്നും ബിഷപ്പ് വെളിപ്പെടുത്തി. അതേസമയം ഒരു വർഷത്തിനിടെ ഏകദേശം എഴുനൂറോളം പെൺകുട്ടികളാണ് തട്ടിക്കൊണ്ടു പോകലിനും നിർബന്ധിത മതപരിവർത്തനത്തിനും ഇരയായതെന്ന്‍ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടന ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ തലത്തില്‍ പരാതി നല്‍കുന്നുണ്ടെങ്കിലും അവ അവഗണിക്കപ്പെടുകയാണ് പതിവെന്ന ആരോപണം നേരത്തെ മുതല്‍ വ്യാപകമാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-09-29 08:23:00
Keywordsപാക്കി
Created Date2019-09-29 08:04:57