category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മാർ അബിമലേക് വിശുദ്ധ പദവിയില്‍: ഭാരതത്തിലെ പ്രഖ്യാപനവും നടന്നു
Contentതൃശൂര്‍: തൃശൂരിന്റെ പ്രിയപ്പെട്ട ഇടയൻ മാർ അബിമലേക് തിമോഥെയൂസിനെ കൽദായ സഭയുടെ ആഗോള തലവൻ പാത്രിയർക്കീസ് മാർ ഗീവർഗീസ് ശ്ലീവാ മൂന്നാമൻ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇറാഖിലെ ഇർബിലിൽ ചേർന്ന സിനഡ് വിശുദ്ധപദവിയിലേക്ക് ഉയർത്തിയതിന്റെ ഔപചാരിക പ്രഖ്യാപനമാണു തൃശൂരിൽ കാൽഡിയൻ സ്കൂൾ അങ്കണത്തിൽ നടന്നത്. ആയിരക്കണക്കിനാളുകളും വിവിധ സഭാ, സാമുദായിക നേതാക്കളും സാക്ഷികളായി. മാർ അബിമലേക് തിമോഥെയൂസ് നൽകിയ വിശുദ്ധമായ തുടക്കമാണ് ഇന്ത്യയിൽ കൽദായ സഭയുടെ വളർച്ചയ്ക്കു കാരണമെന്ന് അദ്ദേഹം അനുസ്മരിച്ചു. പ്രാർത്ഥനയിലും ത്യാഗത്തിലുമാണ് സഭയുടെ വിത്തു നട്ടുനനച്ച് മാർ അബിമലേക് വളർത്തിയത്. ഇന്ത്യൻ സഭയ്ക്ക് അതു പുതിയ മുഖം നൽകിയെന്നും പാത്രിയർക്കീസ് പറഞ്ഞു. ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേം അധ്യക്ഷത വഹിച്ചു. സീറോ മലബാർ സഭ അധ്യക്ഷന്‍ കർദ്ദിനാൾ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി, ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, മാർ ഔഗിൻ കുര്യാക്കോസ്, മാർ യോഹന്നാൻ ജോസഫ്, മേയർ അജിത വിജയൻ, മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, സി. രവീന്ദ്രനാഥ്, സാമുദായിക നേതാക്കളായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സ്വാമി സദ്ഭവാനന്ദ എന്നിവർ പ്രസംഗിച്ചു. മലബാറിന്റെയും ഇന്ത്യൻ സഭയുടെയും മെത്രാപ്പൊലീത്തയായി 1907ൽ അവരോധിതനായ മാർ അബിമലേക് തിമോഥെയൂസിന്റെ കബറിടം തൃശൂർ മാർത്ത് മറിയം വലിയ പള്ളിയിലാണ് സ്ഥിതി ചെയ്യുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-09-30 11:00:00
Keywordsഅബിമലേ
Created Date2019-09-30 10:40:31