category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവരെ വിഡ്ഢികളാക്കുന്ന ഈ മാധ്യമ അജണ്ട എന്നു നാം തിരിച്ചറിയും?
Contentവായനക്കാർ വെറും വിഡ്ഢികൾ ആണെന്നാണ് നമ്മുടെ മാധ്യമങ്ങൾ കരുതിയിരിക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. കോഴിക്കോട് സ്നേഹം നടിച്ചു പെൺകുട്ടിയെ പീഡിപ്പിച്ചു മതം മാറ്റാൻ ഭീഷണി പെടുത്തിയതിന് എതിരെ പരാതി കൊടുത്തു രണ്ട് മാസം കഴിഞ്ഞിട്ടും പരാതി കൊടുത്ത പിതാവ് പത്രക്കാരുടെയും രാഷ്ട്രീയക്കാരുടെയും പുറകെ നടന്നിട്ടും വാർത്ത ആക്കാത്തവർക്ക്, ഡൽഹിയിൽ നിന്ന് ഒളിച്ചോടിപ്പോയ പെൺകുട്ടി അബുദാബിയിൽ ചെന്ന് മതം മാറിയത് സ്വന്തം ഇഷ്ടത്താലാണ് എന്ന വാർത്ത പ്രചരിപ്പിക്കാൻ എന്തൊരു ആവേശമാണ്. ഇതേ പെൺകുട്ടിയുടെ അപ്പൻ മകൾ മിസ്സിംഗ് ആയതിന് കൊടുത്ത കേസിനെ കുറിച്ച് വാർത്ത ആക്കിയത് ദീപിക മാത്രമാണ്! #{red->none->b->ബൗദ്ധിക ജിഹാദ് }# പീഡന ജിഹാദികൾ നടത്തുന്നത് ബൗദ്ധിക ജിഹാദ് കൂടിയാണ്. അത് യൗവനത്തിലെ വൈകാരികത ചൂക്ഷണം ചെയ്തോ, സഹായ മനസ്ക്കരായി അവതരിച്ചോ, കൂട്ടുകാരികളിൽ കൂടി തെറ്റിദ്ധരിപ്പിച്ചോ, വീഡിയോ എടുത്ത് ഭീക്ഷണിപ്പെടുത്തിയോ, ലിബറൽ ചിന്താഗതികളിൽ വളർന്ന് വന്നവരെ അവരുടെ മതത്തിലെ ചില പുരോഹിതർക്ക് ഉണ്ടാകുന്ന വീഴ്ചകൾ വളച്ചൊടിച്ചു അവതരിപ്പിച്ചോ ഒക്കെ ആകാം. ഇങ്ങനെയുള്ള ശ്രമത്തിന്റെ ഭാഗമായി തീവ്ര ചിന്താഗതിക്കാരുടെ വലയിൽ വീണവർ കുടുക്ക് തിരിച്ചറിയുന്നത് വരെ പരിശുദ്ധ പ്രണയത്തെ കുറിച്ച് മാത്രമേ പറയുകയുള്ളൂ. സ്വാഭാവിക പ്രണയം ആണെന്ന് ധരിച്ചിരിക്കുന്ന പലതിന്റെയും പുറകിൽ ഉള്ള ചതി മനസ്സിലായി വരുന്നത് കാലക്രമേണ ആണ്. അവരുടെ ദുർഗതി പ്രസിദ്ധീകരിക്കാൻ ഒരു മാധ്യമക്കാരനെയും ഇന്ന് വരെ കണ്ടിട്ടില്ല. ഇങ്ങനെയുള്ള ദുരന്തങ്ങൾ സ്വന്തം കുടുംബത്തിൽ വരുന്നത് വരെ കാത്തിരിക്കാതെ ചുറ്റുപാടും നടക്കുന്നത് എന്താണ് എന്ന് മനസ്സിലാക്കി വിവേകത്തോടെ ജീവിക്കാൻ ഇനി എങ്കിലും നമ്മൾ തയ്യാറാകണം. #{red->none->b->'ഡാഡി' മാറി 'ഉപ്പ' യാകാനുള്ള കാലം}# ഒൻപത് മാസം കൊണ്ട് സ്വന്തം വിശ്വാസത്തെ പരസ്യമായി തള്ളി പറയാനും ഡാഡിയെ 'ഉപ്പ' എന്ന് വിളിക്കാനും മാത്രം മാനസികാവസ്ഥ മാറ്റി എടുത്തതിൽ നിന്ന് എന്താണ് നടന്നതെന്ന് വ്യക്തമാണ്. മുന്പോട്ടുളള ജീവിതം എളുപ്പം ആകുന്നതിന് പങ്കാളിയുടെ മതത്തിലേക്ക് ചിലരെങ്കിലും മാറുന്നത് മനസ്സിലാക്കാം. പീഡന ജിഹാദിൽ അതല്ല മതം മാറ്റാൻ വേണ്ടി മാത്രമുള്ള പ്രണയം മാത്രമാണ് നടക്കുന്നത്. സ്വാഭാവികമായ ചെറിയ ശതമാനം പ്രണയത്തിന്റെ പേരിൽ വലിയ ശതമാനം പീഡന ജിഹാദുകളെ വെള്ള പൂശാൻ ശ്രമിച്ചാൽ സ്വാഭാവിക പ്രണയത്തെ പോലും സംശയത്തോടെ മാത്രമേ കാണാൻ സാധിക്കുകയുള്ളു എന്ന് പറയാതെ വയ്യ. ഇതിന്റെ പേരിൽ ഉണ്ടാകുന്ന ഫോബിയോയുടെ കാരണക്കാർ നിങ്ങൾ മാത്രമാണ്. മതം മാറ്റുന്നത് വരെ വിഷയം കൈകാര്യം ചെയ്യാൻ തീവ്ര സംഘടനകളും മതം മാറ്റിയതിന് ശേഷം ഇന്ത്യയിലെ ഭരണ ഘടനയെ കുറിച്ചും മത സ്വാതന്ത്ര്യത്തെ കുറിച്ചും വാദിക്കാൻ ഇറങ്ങുന്ന ലിബറൽ രാഷ്ട്രീയ സംഘടനകളും! ഇതൊന്നും ആർക്കും മനസ്സിലാകുന്നില്ല എന്ന് കരുതരുത്. ഇന്നലെ വരെ 'ഡാഡി' എന്ന് വിളിച്ചിരുന്ന മകൾ ഇന്ന് 'ഉപ്പ' എന്ന് വിളിക്കുമ്പോൾ അത് കേൾക്കേണ്ടി വരുന്ന ഒരപ്പന്റെ വേദന നമ്മൾ മനസിലാക്കണം. #{red->none->b-> ട്രോളുകളാൽ പരിഹസിക്കപ്പെടുന്ന വിശ്വാസം ‍}# ക്രിസ്ത്യാനികളെയും ക്രിസ്താനികളുടെ ആചാര രീതികളെയും കൂദാശകളെയും വികലമായി ചിത്രീകരിക്കാൻ വേണ്ടി മാത്രമായി തൽപര കക്ഷികൾ അതി ലിബറലുകൾ എന്ന് സ്വയം ധരിച്ചിരിക്കുന്ന ചില ചെറുപ്പക്കാരെ കൂട്ട് പിടിച്ചു ഉണ്ടാക്കിയിരിക്കുന്നതാണ് 'ക്രിസ്ത്യൻ ട്രോൾസ്' എന്ന ക്രൈസ്തവ വിശ്വാസ വിരുദ്ധ ട്രോൾ ഗ്രൂപ്പ്. അവിടെ നിന്ന് വരുന്ന പല ട്രോളുകളും ക്രിസ്ത്യാനികൾക്ക് അവരുടെ വിശ്വാസത്തെ കുറിച്ച് അവമതിപ്പ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്. പീഡന ജിഹാദ് വിഷയത്തിൽ പീഡിപ്പിച്ചവന് എതിരെ കൊടുത്ത ട്രോളുകൾക്ക് ഒന്നിനും അവർ അനുമതി കൊടുത്തില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇനിയെങ്കിലും സ്വന്തം വിശ്വാസത്തെ ഇകഴ്ത്തി കാണിച്ചു പൊതു സമൂഹത്തിന്റെ കയ്യടി മേടിക്കാൻ ശ്രമിക്കുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന് മനസ്സിലാക്കി ഇങ്ങനെയുള്ള ട്രോളുകളെയും ഗ്രൂപ്പുകളെയും അവഗണിക്കാൻ ശ്രമിക്കുക. അതിലുപരി അവരിലൂടെ സംഭവിക്കുന്ന വിശ്വാസത്തെ നിസ്സാരവൽക്കരിക്കുന്ന പ്രവണത ഒരു തലമുറയിൽ വരുത്തുന്ന അപകടം കണ്ടില്ലെന്ന് നടിക്കരുത്. ഹേയ്, ട്രോളുകാരാ, താങ്കൾ ഞങ്ങളെ ചിരിപ്പിക്കുകയല്ല, ഞങ്ങളുടെ തലമുറകളായുള്ള വിശ്വാസത്തെയും അതിന്റെ ഉറവിടമായ ക്രിസ്തുവിനെയും ചതിക്കാൻ കൂട്ടുനിൽക്കുകയാണ് ചെയ്യുന്നത്. #{red->none->b->ക്രൈസ്തവ വിരുദ്ധ മാധ്യമ അജണ്ട ‍}# ഇന്നത്തെ മാധ്യമ ലോകം പരസ്യ ഏജൻസികളുടെ നിയന്ത്രണത്തിലാണ്, പരസ്യ ഏജൻസികൾ ബിസിനെസ്സുകാരുടെ നിയന്ത്രണത്തിലും, കേരളത്തിലെ ബിസിനസ്സും പരസ്യങ്ങളും ആരുടെ കയ്യിലാണ് എന്ന് പറയാതെ തന്നെ അറിയാവുന്നത് ആണല്ലോ. രാഷ്ട്രീയ നേതാക്കൾക്ക് വോട്ട് ബാങ്കും പണവും മാത്രമാണ് ലക്‌ഷ്യം. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ നിമിഷം വരെ കോഴിക്കോട് നടന്ന പീഡനത്തെ കുറിച്ച് സംസാരിക്കാൻ കോൺഗ്രസിലോ കമ്യുണിസ്റ് പാർട്ടിയിലോ, ഇടത് പക്ഷത്തോ വലത് പക്ഷത്തോ ഉള്ള നേതാക്കൾ തയ്യാറാകാത്തത്. മാധ്യമങ്ങളിൽ കൂടി ഇവർ പ്രചരിപ്പിക്കുന്ന അജണ്ടകളിൽ വീഴാതിരിക്കാൻ ഇനിയെങ്കിലും നമ്മൾ വായിക്കുന്നതും കാണുന്നതും എന്താണെന്ന് ചിന്തിച്ചു തീരുമാനം എടുക്കേണ്ടി ഇരിക്കുന്നു. ക്രിസ്ത്യാനികൾക്ക് പ്രശ്നം വരുമ്പോൾ കൂടെ നിൽക്കാൻ എത്ര മാധ്യമങ്ങൾ ഉണ്ടെന്നുള്ളത് ഇതിനോടകം മനസ്സിലാകേണ്ടവർക്ക് മനസ്സിലായിട്ടുണ്ട്. മാധ്യമങ്ങളെ, നിങ്ങൾക്ക് ഞങ്ങളുടെ പണവും വരിസംഖ്യയും പരസ്യവും ഞങ്ങളുടെ സ്‌കൂളുകളിലെ പ്രോഗ്രാമുകളും ഞങ്ങളുടെ ആശുപത്രികളിലെ ചികിത്സയും മാത്രം മതി എന്നറിയാം. ഞങ്ങളിൽനിന്ന് പണം പിടുങ്ങുന്ന നിങ്ങളുടെ മാർഗങ്ങൾ അവസാനിപ്പിക്കാൻ ഞങ്ങൾക്കും അറിയാം എന്ന് നിങ്ങൾ ഓർക്കുന്നത് നല്ലതാണ്. #{red->none->b->സിനിമകളിലൂടെ ക്രൈസ്തവ വിരുദ്ധതയും അപമാനിക്കലും ‍}# മാധ്യമ ലോകം എന്ന് പറയുമ്പോൾ സിനിമയും അതിൽ വരും. ക്രൈസ്തവ വിശ്വാസത്തെയും പുരോഹിതരെയും പ്രാർത്ഥനകളെയും പ്രതീകങ്ങളെയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന രീതി കഴിഞ്ഞ കുറേ വർഷങ്ങളായി കൂടുതലാണ്. എന്നാൽ അതേ സമയം മറ്റു ചില വിശ്വാസങ്ങളെ വളരെയധികം ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങളും ഉണ്ട്. സിനിമാ വ്യവസായം നിയന്ത്രിക്കുന്നവരുടെ മതം ഏതാണെന്ന് നോക്കിയാൽ കാര്യം മനസിലാകും. ചില സിനിമകൾ കാണുന്ന അന്യ മതസ്ഥർക്ക് ക്രൈസ്തവ വിരുദ്ധതയും ക്രിസ്തീയ വിശ്വാസികൾക്ക് സ്വന്തം മത സംവിധാനത്തോട് അമർഷവും തോന്നുന്ന വിധത്തിലാണ് കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്നത്. അജണ്ടകൾ തിരിച്ചറിയപ്പെടേണ്ടതാണ്. മത രാഷ്ട്രീയ സാമ്പത്തിക ചായ്‌വുകളുടെ ഭാഗമായി കേരളത്തിലെ മിക്കവാറും മാധ്യമങ്ങളും നോർത്ത് ഇന്ത്യയിലും, ഇന്ത്യക്ക് വെളിയിലും നടക്കുന്ന മിക്കവാറും കാര്യങ്ങളും വളച്ചൊടിച്ചാണ് പ്രചരിപ്പിക്കുന്നത്, ഫാസിസത്തിനും സാമ്രാജ്യത്വത്തിനും എതിരേ ഉള്ള പോരാട്ടമായി ചിത്രീകരിച്ചാൽ മലയാളികൾക്ക് അതിലപ്പുറം ഒന്നും വേണ്ടല്ലോ. ദീപികയിൽ പള്ളിപെരുന്നാളുകളെ കുറിച്ചും മതപരമായ ചടങ്ങുകളെ കുറിച്ചും ഉള്ള വാർത്തകൾ മാത്രമാണ് ഉള്ളത് എന്ന തൽപര കക്ഷികളുടെ പ്രചാരണത്തിൽ വീണ് പോയിട്ടുള്ളവർ ഒരാഴ്ച എങ്കിലും ദീപിക വായിച്ചു നോക്കാൻ പരിശ്രമിക്കണം. ഇന്ന് കേരളത്തിൽ ഉള്ള ഏതൊരു പത്രത്തേക്കാളും നിക്ഷപക്ഷമായി വാർത്തകൾ കൊടുക്കുന്നത് ദീപികയാണ്, അജണ്ടകളോടെ ഉള്ള വാർത്തകൾ വായിച്ചു നമ്മുടെ കുട്ടികൾ വളരണോ എന്ന് തീരുമാനിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. #{black->none->b-> ജസ്റ്റിന്‍ ജോര്‍ജ്ജ്}#
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-10-01 19:29:00
Keywordsഅജണ്ട
Created Date2019-10-01 19:15:12