category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅപരന്റെ വേദനകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങാന്‍ ഓരോ വ്യക്തിക്കും കഴിയണം: മാര്‍ ജോര്‍ജ് ഞരളക്കാട്ട്
Contentപുല്‍പ്പളളി: അപരന്റെ വേദനകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങാന്‍ ഓരോ വ്യക്തിക്കും കഴിയണമെന്നു തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട്. നടവയല്‍ ഓസാനാം ഭവന്‍ (വൃദ്ധസദനം) 20ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കഷ്ടതയനുഭവിക്കുന്നവരുടെയും വേദനിക്കുന്നവരുടെയും ദുഃഖങ്ങള്‍ കാണാതെപോകുന്ന സംസ്‌കാരം വളര്‍ന്നുവരുന്നതിനെതിരെ സമൂഹം ജാഗരൂകരാകണം. വേദനിക്കുന്നവര്‍ ആശ്വാസത്തിനായി തേടിവരുന്നതു കാത്തുനില്‍ക്കാതെ അവരെ കണ്ടെത്തി ആശ്വസിപ്പിക്കുന്‌പോഴാണ് ഒരാള്‍ യഥാര്‍ഥ മനുഷ്യനാകുന്നതെന്നും മാര്‍ ഞരളക്കാട്ട് പറഞ്ഞു. ഓസാനാംഭവന്‍ ചെയര്‍മാന്‍ ജോര്‍ജ് ആക്കാന്തിരി അധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. വയനാടിന്റെ വളര്‍ച്ചയില്‍ കുടിയേറ്റ കര്‍ഷകര്‍ വഹിച്ച പങ്ക് നിസ്തുലമാണെന്നു അദ്ദേഹം പറഞ്ഞു. സെക്രട്ടറി വിന്‍സന്റ് ജോണ്‍ വടക്കുംചേരി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഫാ.ജോസഫ് ചിറ്റൂര്‍, ഫാ.ബെന്നി മുതിരക്കാലായില്‍,ഫാ.അഗസ്റ്റിന്‍ പുത്തന്‍പുര, വയനാട് ഓര്‍ഫനേജ് അസോസിയേഷന്‍ പ്രസിഡന്റ് ജോണി പളളിത്താഴത്ത്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ തങ്കച്ചന്‍ വെണ്ണായപ്പളളി, സിസ്റ്റര്‍ റോണ സിഎംസി,സിസ്റ്റര്‍ പ്രിമോസ, വാര്‍ഡ് മെംബര്‍ ഉണ്ണികൃഷ്ണന്‍, അഗസ്റ്റിന്‍ കൊടിയംകുന്നേല്‍, ബാബു നന്പുടാകം എന്നിവര്‍ പ്രസംഗിച്ചു. സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയില്‍ 50 വര്‍ഷം പ്രവര്‍ത്തിച്ച നടവയല്‍ കാടപ്പറന്പില്‍ ദേവസ്യ, ജോസഫ് കോച്ചേരി എന്നിവരെ ആദരിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-10-03 08:53:00
Keywordsഞരള
Created Date2019-10-03 08:33:56