category_idIndia
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingസന്യസ്തരും പുരോഹിതരും സഭയുടെ സമ്പത്ത്: ലിഡാ ജേക്കബ് ഐഎഎസ്
Contentകല്‍പ്പറ്റ: ആഗോള ക്രൈസ്തവ സമൂഹം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന സമ്പത്താണ് സഭയിലെ വൈദികരും സന്യസ്തരും എന്ന് മുൻ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശ്രീമതി ലിഡാ ജേക്കബ്. കൽപ്പറ്റയിൽ നടന്ന വിശ്വാസ സംരക്ഷണ സമിതിയുടെ മേഖലാ കൺവെൻഷനുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു ശ്രീമതി ലിഡാ ജേക്കബ്. വിശ്വാസ സമൂഹത്തെ തങ്ങളുടെ വിശ്വാസജീവിതത്തിൽ ഉറപ്പിച്ചു നിർത്തുന്നതിനും ആവശ്യമായ വിശ്വാസ പരിശീലനം നൽകുന്നതിനും സിസ്റ്റർമാരുടെ സമൂഹം നൽകുന്ന സേവനം വിലമതിക്കാനാവാത്തതാണെന്നും സഭയുടെ വിശ്വാസ പ്രമാണങ്ങളോടുള്ള പ്രതിബദ്ധതയും ആത്മാർഥതയുമാണ് സുഖകരമായ ജീവിതാന്ത സുകളെ ഉപേക്ഷിച്ച് ദാരിദ്രവും സേവനപരവുമായ സന്യാസത്തേ സ്നേഹിക്കാനും സ്വീകരിക്കാനും ഓരോ സന്യാസിനിയും തയ്യാറാവുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജാതി മത ഭേദമെന്യേ സമൂഹത്തിന്റെ മുഖ്യധാരയ്ക്കു പുറത്ത് വസിക്കുന്ന ഓരോരുത്തരേയും സഹോദരരായി സേവിക്കുന്ന ക്രൈസ്തവ സന്യാസത്തിന്റെ മഹത്വമറിയാത്തവരാണ് സഭയെ വിമർശിക്കുന്നവരിൽ പലരും. സന്യാസസമൂഹത്തിന്റെ വൈവിധ്യമാർന്ന പ്രവർത്തനമേഖലകളെ ആദ്യം മനസിലാക്കിയിട്ടു വേണം വിമർശനമുന്നയിക്കാൻ. ഇത്തരം സദുദ്ധേശത്തോടുകൂടി സേവനം ചെയ്യുന്ന സഭയിൽ പാതിവഴിയിൽ വീണുപോകുന്നവരല്ല ഒരു സന്യാസസഭയുടെയും മുഖമെന്ന് എല്ലാവരും ഓർമ്മിക്കണമെന്നും തുടർന്ന് ശ്രീമതി ലിഡാ ജേക്കബ് സൂചിപ്പിച്ചു. ശ്രി. ഏറനാട്ട് തോമസ് മാസ്റ്റർ വിഷയാവതരണം നടത്തി. വേദി ജില്ലാ ചെയർമാൻ എം‌സി സെബാസ്റ്റ്യൻ അധ്യക്ഷം വഹിച്ച സമ്മേളനത്തിൽ ജനറൽ കൺവീനർ സാലു അബ്രാഹം സ്വാഗതവും കെ.കെ. ജേക്കബ് നന്ദിയും പറഞ്ഞു. വിവിധ രൂപതകളിലെ പാസ്റ്ററൽ കൗൺസിലുകളെ പ്രതിനിധീകരിച്ച് സെബാസ്റ്റ്യൻ പാലംപറമ്പിൽ (മാനന്തവാടി) ഷാജൻ മണിമല (കോഴിക്കോട്) ജോണി കുളക്കാട്ട് കുടി(കോട്ടയം) ,അത്മായ 'സംഘടനകളെ പ്രതിനിധികരിച്ച് വിജി നെല്ലിക്കുന്നേൽ (മാത്യവേദി മാനന്തവാടി) അഞ്ചു Pസണ്ണി (CLC കോഴിക്കോട്) KS ജോയി (KLCA) ജോസ് താഴത്തേൽ (CCF) ജോളി ടീച്ചർ (മാത്യവേദി കോഴിക്കോട്) വർക്കി നിരപ്പേൽ ( AKCC ) സന്യസ്ത സമൂഹങ്ങളെ പ്രതിനിധീകരിച്ച് റെവ. സിസ്റ്റർ ആൻസി പോൾ SH ,വൈദീകരെ പ്രതിനിധീകരിച്ച് റെവ.ഫാ.ജെയിംസ് കുന്നത്തേട്ട് (മാനന്തവാടിരൂപത) റെവ.ഫാ.ജോൺ വെട്ടിമല (കോഴിക്കോട് രൂപത) റെവ.ഫാ.തോമസ് ചമത ( ബത്തേരി രൂപത) ശ്രി.പുന്നക്കുഴി ജോസ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-10-03 13:56:00
Keywordsസന്യസ്ത, സമര്‍പ്പിത
Created Date2019-10-03 13:38:33