category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 'പ്രണയത്തിന്റെ രക്തസാക്ഷികൾ': ബോധവത്ക്കരണ ക്ലാസുമായി കെസിവൈഎം
Contentകൊച്ചി: കെസിവൈഎം സംസ്ഥാന സമിതി 'പ്രണയത്തിന്റെ രക്തസാക്ഷികൾ' എന്ന ക്യാമ്പിനിന്റെ ഭാഗമായി യുവതികൾക്കായി ബോധവത്‌കരണ ക്ലാസ്സ്‌ കേരള കത്തോലിക്ക സഭയുടെ ആസ്ഥാനമായ പി‌ഓ‌സിയിൽ വച്ചു സംഘടിപ്പിക്കും. ഒക്ടോബർ 13 ഞായറാഴ്ച രാവിലെ ഒന്‍പതു മണിമുതൽ നടക്കുന്ന ക്ലാസ് രൂപതകളിൽ ഭാരവാഹിത്വം വഹിക്കുന്ന വനിതകൾക്കും അനിമേറ്റേഴ്സിനുമായാണ് നടത്തപ്പെടുന്നത്. സമൂഹത്തിൽ യുവതികൾക്ക് നേരെ നടക്കുന്ന അധാർമിക പ്രവർത്തനങ്ങളായ മതപരിവർത്തനം, ലൗ ജിഹാദ് പോലെയുള്ള വിഷയങ്ങളിൽ യുവതികളെ ബോധവതികൾ ആക്കുക എന്നതോടൊപ്പം രൂപതകളിലും ഇടവകകളിലും സമൂഹത്തിലേക്കും ഇറങ്ങി ചെന്നുകൊണ്ട് യുവജനങ്ങളിൽ അവബോധം സൃഷ്ട്ടിക്കുന്നതിനുമായുള്ള യുവതികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നത്. വിഷയത്തെ വളരെ ഗൗരവമായി കണ്ടുകൊണ്ട് രൂപത ഭാരവാഹികളായ എല്ലാ യുവതികളും ആനിമേറ്റേഴ്സും ക്ലാസിൽ പങ്കെടുക്കാൻ ശ്രദ്ധിക്കണമെന്ന് സംസ്ഥാന സമിതി അഭ്യര്‍ത്ഥിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-10-05 11:22:00
Keywordsലവ് ജിഹാദ
Created Date2019-10-05 11:02:43