category_idQuestion And Answer
Priority6
Sub CategoryNot set
statusPublished
PlaceNot set
Mirror DaySaturday
Headingഫ്രാന്‍സിസ് പാപ്പയെ എങ്ങനെ ബന്ധപ്പെടാം? മറുപടി ലഭിക്കുമോ?
Contentആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാർപാപ്പയെ എങ്ങനെ ബന്ധപ്പെടാം? കത്തെഴുതിയാല്‍ പാപ്പയ്ക്ക് അത് ലഭിക്കുമോ? ലഭിക്കുമെങ്കില്‍ എങ്ങനെ കത്തയയ്ക്കാം? മറുപടി ലഭിക്കാനുളള സാധ്യതകള്‍ എത്രത്തോളമാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് നാം ഇവിടെ. മാർപാപ്പയ്ക്ക് സ്വന്തമായൊരു മെയിൽ ഐഡി ഇല്ലായെന്നാണ് യാഥാര്‍ത്ഥ്യം. കോടിക്കണക്കിന് ആളുകള്‍ പിന്തുടരുന്ന തന്റെ ട്വിറ്റർ അക്കൗണ്ടിൽ ആളുകൾ എഴുതുന്ന കമന്റുകളും മാർപാപ്പ വായിക്കാൻ സാധ്യതയില്ല. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ മാർപാപ്പയെ എങ്ങനെ ബന്ധപ്പെടാമെന്ന് റെഡിറ്റ് എന്ന സാമൂഹ്യ മാധ്യമത്തിൽ ഉയർന്നുവന്ന ചോദ്യത്തിന് മറുപടിയായി 'ചര്‍ച്ച് പോപ്പ്' എന്ന കത്തോലിക്ക മാധ്യമമാണ് വിശദമായ മറുപടി നല്കിയിരിക്കുന്നത്. സാധാരണയായി മാർപാപ്പമാർ താമസിക്കാറുള്ള അപ്പസ്തോലിക് പാലസിലേക്ക് കത്തയക്കാനുള്ള മേൽവിലാസം അമേരിക്കന്‍ എംബസി സൈറ്റില്‍ പരസ്യമാണ്. ആ മേൽ വിലാസം ഇങ്ങനെയാണ്: His Holiness, Pope Francis, Apostolic Palace, 00120 Vatican City. എന്നാല്‍ മുന്‍ പാപ്പമാരില്‍ നിന്നും വ്യത്യസ്തമായി ഫ്രാൻസിസ് മാർപാപ്പ ഇപ്പോൾ താമസിക്കുന്നത് സാന്താ മാര്‍ത്തയിലാണ്. അവിടുത്തെ മേൽവിലാസം ഇപ്രകാരമാണ്. #{black->none->b->His Holiness Pope Francis,}# <br> #{black->none->b->Saint Martha House, ‍}# <br> #{black->none->b-> 00120 Città del Vaticano, Vatican City ‍}# മാര്‍പാപ്പക്ക് എഴുതുന്ന കത്ത് എപ്രകാരമുള്ളതായിരിക്കണം? രണ്ടു ഘടകങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കത്ത് ഹ്രസ്വവും, അതേസമയം ബഹുമാനപൂർവ്വവുമായിരിക്കണമെന്ന്‍ 'ചർച്ച് പോപ്പ്' പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. #{red->none->b->കത്ത് എഴുതിയാല്‍ മറുപടി ലഭിക്കുമോ? ‍}# 130 കോടി ജനങ്ങളുടെ തലവന് കേവലം ഒരു വിശ്വാസി കത്തയച്ചാല്‍ അതിനു മറുപടിയോ? അസാധ്യമെന്ന്‍ മുന്‍വിധി നടത്താന്‍ വരട്ടെ. മറുപടി കിട്ടിയ വ്യക്തികളുമുണ്ട്. പ്രസ്തുത ലേഖനത്തിലെ, മാർഗനിർദ്ദേശങ്ങളനുസരിച്ച് മാർപാപ്പയ്ക്ക് കത്തയച്ച ഡേവിഡ് എന്നയാൾക്ക് മറുപടി ലഭിച്ചത് അടുത്തിടെയാണ്. ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച മറുപടി ഡേവിഡിനെ അത്ഭുതപ്പെടുത്തി. ഒറ്റ പേജിലായാണ് ഡേവിഡ് കത്തെഴുതിയത്. തന്റെ അമ്മയ്ക്കുവേണ്ടി എന്തെങ്കിലും വാക്കുകൾ തിരികെ അയയ്ക്കണമെന്നായിരുന്നു കത്തിൽ അദ്ദേഹം അഭ്യർത്ഥിച്ചിരുന്നത്. അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി പാപ്പയുടെ മറുപടിയും, അതോടൊപ്പം മാർപാപ്പ ആശീർവദിച്ച കൊന്തയും ഇരട്ടിമധുരം പോലെ അദ്ദേഹത്തിന് തിരികെ ലഭിക്കുന്നത്. മോൺസിഞ്ഞോർ പൗളോ ബോർഗിയയാണ് മാർപാപ്പയ്ക്ക് വേണ്ടി കത്തെഴുതിയിരിക്കുന്നത്. പാപ്പ ഡേവിഡിന്റെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുമെന്നും കത്തിൽ വ്യക്തമായി പറയുന്നുണ്ട്. തനിക്ക് ലഭിച്ച വലിയ അനുഗ്രഹം ഡേവിഡ് 'ചർച്ച് പോപ്പ്' മാധ്യമത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മറുപടി ലഭിക്കുമെന്ന്‍ ഉറപ്പില്ലെങ്കിലും പാപ്പക്കു ഒരു കത്ത് എഴുതി നോക്കുന്നോ? പ്രതീക്ഷക്കു വകയായി ഡേവിഡിന്റെ അനുഭവം നമ്മുടെ മുന്‍പില്‍ ഉണ്ടെന്ന് മറക്കണ്ട. മറുപടി ലഭിച്ചാല്‍ പ്രവാചക ശബ്ദത്തിനെ അറിയിക്കണേ..! #{red->none->b->ഡേവിഡിന് ലഭിച്ച കത്തും ജപമാലയും താഴെ ‍}#
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-10-05 18:27:00
Keywordsഎങ്ങനെ
Created Date2019-10-05 18:10:27