category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഎസ്എംവൈഎം പാലാ രൂപത എപ്പാർക്കിയൽ യൂത്ത് കോൺക്ലേവ്
Contentപാലാ: യുവജനങ്ങൾ സഭയോട് ആഭിമുഖ്യവും സ്നേഹവും പുലർത്തുന്നവരും സഭാപരവും സാമൂഹികവുമായ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രത കാത്തു സൂക്ഷിക്കുന്നവരും ആകണമെന്ന് എസ് എം വൈ എം ഇലഞ്ഞി മേഖല ഡയറക്ടർ റവ. ഫാ.സെബാസ്റ്റ്യൻ ചാമക്കാലായിൽ. എസ് എം വൈ എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ 2011, 2012, 2013, 2014, 2015 വർഷങ്ങളിൽ വിശ്വാസപരിശീലനം പൂർത്തിയാക്കിയ യുവജനങ്ങൾക്കായി എസ് എം വൈ എം മുളക്കുളം യൂണിറ്റിന്റെ ആതിഥേയത്വത്തിൽ സെന്റ് .മേരീസ് കത്തോലിക്കാ പള്ളിയിൽ വച്ച് നടത്തപ്പെട്ട എപ്പാർക്കിയൽ സീനിയർ യൂത്ത് കോൺക്ലേവ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ ശക്തിയാൽ സഭയുടെ പ്രവർത്തനങ്ങൾ തഴച്ചുവളരണമെന്നും അദ്ദേഹം സൂചിപ്പിച്ചു. കോൺക്ലേവിന്റെ ഉദ്ദേശ്യമെന്തെന്നും ക്രിസ്തുവിന്റെ ചൈതന്യം ജീവിതത്തിൽ പകർത്തുന്നവർ ആകുന്നത് സാമൂഹികമായ വിഷയങ്ങൾ യുവജനങ്ങളുടെ വിഷയമാകുമ്പോഴാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ് എം വൈ എം മുളക്കുളം യൂണിറ്റ് ഡയറക്ടർ റവ. ഫാ. ജോസഫ്‌ കളപ്പുരക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ്‌ ജോൺ അലക്സ്‌ സ്വാഗതം ആശംസിച്ചു. എസ് എം വൈ എം പാലാ രൂപത ഡയറക്ടർ ഫാ .സിറിൽ തയ്യിൽ ആമുഖപ്രഭാഷണം നടത്തി.എസ് എം വൈ എം പാലാ രൂപത ജോയിന്റ് ഡയറക്ടർ സി .ഷൈനി ഡി .എസ് .ടി .ആശംസകൾ നേർന്നു. എസ് എം വൈ എം പാലാ രൂപത പ്രസിഡന്റ്‌ സെബാസ്റ്റ്യൻ തോട്ടത്തിൽ യോഗത്തിന് കൃതജ്ഞതയർപ്പിച്ചു. 21-25 പ്രായങ്ങളിലുൾപ്പെടുന്ന യുവജനങ്ങൾക്കായി നടത്തപ്പെട്ട കോൺക്ലേവിൽ മുട്ടുചിറ, പെരിയപുറം, കൂത്താട്ടുകുളം, മാൻവെട്ടം, പൈങ്ങളം, മുളക്കുളം, കാട്ടാമ്പാക്ക്, ഇലഞ്ഞി എന്നിവിടങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുത്തു. ന്യൂനപക്ഷ അവകാശങ്ങൾ, സാമൂഹികപരമായ പ്രശ്നങ്ങൾ,സമകാലീന സംഭവങ്ങൾ എന്നിവ ക്യാമ്പിൽ ചർച്ച ചെയ്തു. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ, യൂത്ത് അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിൽ എസ് എം വൈ എം ഗ്ലോബൽ ഡയറക്ടർ ഫാ .ജോസഫ് ആലഞ്ചേരി , സി.ഗ്രേസ് എസ് എ ബി എസ്, ഫാ .റോബർട്ട്‌ ചവറനാനിക്കൽ വി സി, ഫാ.സിജോ ചേന്നാടൻ സി എം ഐ എന്നിവർ ക്ലാസുകൾ നയിച്ചു. എസ് എം വൈ എം പാലാ രൂപത ജനറൽ സെക്രട്ടറി ദേവസ്യാച്ചൻ പുളിക്കൽ,വൈസ് പ്രസിഡന്റ് റീത്തു ജോർജ്,സെബാസ്റ്റ്യൻ ജോയി, റോഷ്നി ജോർജ്, അഞ്ചുമോൾ ജോണി, റിബിൻ ജോസ്, ബ്ര.തോമസ് പടിഞ്ഞാറേമുറിയിൽ, അരുൺ റോബർട്ട്‌, ആൽവിൻ മോനിപ്പള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-10-08 09:36:00
Keywordsയുവജന
Created Date2019-10-08 09:17:20