category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സാംബിയയില്‍ സേവനം ചെയ്യുന്ന മലയാളി കന്യാസ്ത്രീക്ക് ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ ആദരം
Contentസാംബിയ: ആഫ്രിക്കന്‍ രാജ്യമായ സാംബിയായില്‍ ആതുര സേവന രംഗത്തെ സ്തുത്യര്‍ഹ സേവനത്തിന് മലയാളി കന്യാസ്ത്രീക്ക് ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ ആദരം. ഈരാറ്റുപേട്ട സ്വദേശിനിയായ സിസ്റ്റര്‍ സംഗീത ചെറുവള്ളില്‍ എസ്സിസിജി (ആന്‍സി മാത്യു)ക്കാണ് ഇറ്റാലിയന്‍ ഗവണ്‍മെന്റ് സ്‌റ്റെല്ലാ ദ ഇറ്റാലിയസ്റ്റാര്‍ ഓഫ് ഇറ്റലി എന്ന പദവി നല്‍കി ആദരിച്ചത്. സാംബിയയിലെ ഇറ്റാലിയന്‍ സ്ഥാനപതി ആന്റോണിയോ മാജിയോറെ സിസ്റ്റര്‍ സംഗീതയ്ക്ക് പതക്കവും പ്രശംസാപത്രവും നല്‍കി. ഈരാറ്റുപേട്ട തിടനാട് വെട്ടിക്കുളം ചെറുവള്ളില്‍ മാത്യു അഗസ്റ്റിന്റെയും (അപ്പച്ചന്‍) അന്നക്കുട്ടിയുടെയും മൂത്ത മകളാണ് സിസ്റ്റര്‍ സംഗീത. ഇറ്റലി ആസ്ഥാനമായ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി (മിലാന്‍)യിലെ കൊല്‍ക്കത്ത പ്രൊവിന്‍സില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി 2001 മുതല്‍ സാംബിയായില്‍ ചിരുണ്ടു മിഷന്‍ ആശുപത്രിയില്‍ സേവനം ചെയ്തു വരുകയാണ്. 1968 മുതല്‍ ചിരുണ്ടു മിഷന്‍ ആശുപത്രി സ്ഥാപിച്ച് സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി (മിലാന്‍) അതുരസേവന രംഗത്ത് പ്രവര്‍ത്തന നിരതമാണ്. സാന്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്ത് ആശുപത്രി പാവപ്പെട്ടവര്‍ക്ക് വലിയ ആശ്വാസമാണ്. 140 കീലോമീറ്റര്‍ അകലെ മാത്രമാണ് മറ്റ് ഹോസ്പിറ്റലുകള്‍ സ്ഥിതി ചെയ്യുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-10-09 10:30:00
Keywordsപുരസ്
Created Date2019-10-09 10:12:20