category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 'കുടുംബങ്ങളുടെ മധ്യസ്ഥ' ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു
Contentവത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ സമഗ്രജീവിതം പ്രതിപാദിക്കുന്ന, ദീപിക പ്രസിദ്ധീകരിച്ച ഗ്രന്ഥം 'കുടുംബങ്ങളുടെ മധ്യസ്ഥ' ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടനാണ് മാര്‍പാപ്പയ്ക്കു ഗ്രന്ഥം കൈമാറിയത്. പുസ്തകം മറിച്ചുനോക്കിയ മാര്‍പാപ്പ മാതൃഭാഷയിലാണല്ലേ മുഴുവന്‍ ലേഖനങ്ങളുമെന്ന്‍ ബിഷപ്പ് ചോദിച്ചു. 'അതെ, സാധാരണക്കാര്‍ക്കുവേണ്ടി ഇറക്കുന്ന പുസ്തകമല്ലേ' എന്നു ബിഷപ്പ് മറുപടിപറഞ്ഞു. മലയാളത്തിലെ പ്രഥമ ദിനപത്രമാണു ദീപികയെന്നു ബിഷപ് പറഞ്ഞപ്പോള്‍ മാര്‍പാപ്പ എല്ലാവിധ ആശീര്‍വാദവും പ്രാര്‍ത്ഥനയും നേര്‍ന്നു. പുസ്തകത്തില്‍ കൈയൊപ്പ് ചാര്‍ത്തിയശേഷം, 'വിശുദ്ധ മറിയം ത്രേസ്യയുടെ പ്രഭ പുസ്തകം വഴി എല്ലാവരിലേക്കും പരക്കട്ടെ'യെന്നും പരിശുദ്ധ പിതാവ് ആശംസിച്ചു. മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപനത്തോടനുബന്ധിച്ച് പുറത്തിറക്കിയിരിക്കുന്ന ഗ്രന്ഥത്തില്‍ അത്യപൂര്‍വമായ ചിത്രങ്ങളും പ്രഗല്ഭരുടെ ഈടുറ്റ ലേഖനങ്ങളും ഹൃദ്യമായ അനുഭവങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കര്‍ദ്ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആര്‍ച്ച്ബിഷപ്പുമാര്‍, ബിഷപ്പുമാര്‍, റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, മുന്‍ എംപിയും എംഎല്‍എയുമായ സാവിത്രി ലക്ഷ്മണന്‍ തുടങ്ങിയ പ്രമുഖരും വൈദികരും സിസ്‌റ്റേഴ്‌സും ദീപിക പത്രാധിപസമിതി അംഗങ്ങളും 'കുടുംബങ്ങളുടെ മധ്യസ്ഥ'യില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 250 രൂപ വിലയുള്ള പുസ്തകം ദീപികയുടെ എല്ലാ യൂണിറ്റ് ഓഫീസുകളിലും ലഭ്യമാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-10-11 09:47:00
Keywordsദീപിക
Created Date2019-10-11 09:26:50