category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപരവൂര്‍ ദുരന്തം: ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി
Contentവത്തിക്കാന്‍: കൊല്ലത്ത് പരവൂരിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ മരണമടഞ്ഞവര്‍ക്കും പരിക്കേറ്റവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടിയുള്ള തന്‍റെ പ്രാര്‍ത്ഥനകള്‍ പരിശുദ്ധ പിതാവ് വാഗ്ദാനം ചെയ്തു. ഭാരതത്തെ മുഴുവന്‍ അനുഗ്രഹിക്കപ്പെടാന്‍ താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം തന്‍റെ സന്ദേശത്തിലൂടെ അറിയിച്ചു. ഞായാറാഴ്ച പുലർച്ചെ മൂന്നരക്കായിരുന്നു അപകടം. വെടിക്കെട്ട് നടക്കുന്നതിനിടെ അമിട്ട് കമ്പപ്പുരയുടെ മുകളിൽ പതിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. 110 പേർ മരിച്ച ദുരന്തത്തിൽ പരുക്കേറ്റ മുന്നൂറിലധികം പേരിൽ ഒട്ടേറെ പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആളുകൾ ചിതറിയോടിയത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ കൊല്ലം ജില്ലാ ആസ്പത്രി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്പത്രി, കിംസ്, അനന്തപുരി, സ്വകാര്യ മെഡിക്കൽ കോളേജുകൾ തുടങ്ങി 12 ആസ്പത്രികളിലായി പ്രവേശിപ്പിച്ചു. #{red->n->n-> പരിശുദ്ധ പിതാവിന്‍റെ ടെലഗ്രാം സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം}# His Holiness Pope Francis was saddened to learn of the tragic fire at the Puttingal temple complex in Paravur, and he sends condolences to the relatives of the deceased and injured. Praying for all affected by this tragedy, and for the relief efforts underway, Pope Francis invokes upon the nation the divine blessings of strength and peace. Cardinal Pietro Parolin Secretary of State
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-04-11 00:00:00
Keywords
Created Date2016-04-11 08:19:34