Content | വത്തിക്കാന്‍ സിറ്റി: പതിനായിരങ്ങള്‍ തിങ്ങിനിറഞ്ഞ വത്തിക്കാന്‍ ചത്വരത്തില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങില്‍ ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യ ഉള്‍പ്പെടെ അഞ്ചുപേരെ മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. കര്‍ദ്ദിനാള്‍ ഹെന്‍റി ന്യൂമാന്‍, സിസ്റ്റര്‍ ജിയൂസിപ്പിന വന്നിനി, സിസ്റ്റര്‍ മാര്‍ഗിരിറ്റ ബേയ്‌സ, സിസ്റ്റര്‍ ഡല്‍സ് ലോപ്പേസ് പോന്തേസ് എന്നിവരാണു മറിയം ത്രേസ്യായെ കൂടാതെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മറ്റു നാലുപേര്‍. അഞ്ചുപേരില്‍ മൂന്നാമതായാണ് മറിയം ത്രേസ്യയുടെ വിശുദ്ധ പദ പ്രഖ്യാപനം നടന്നത്.
ഉച്ചയ്ക്ക് 1.30 ആരംഭിച്ച ശുശ്രൂഷയില്‍ സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്‍മാര്‍ ഉള്‍പ്പെടെ നിരവധി മെത്രാന്‍മാരും നൂറുകണക്കിന് വൈദികരും പതിനായിരകണക്കിന് വിശ്വാസികളും ചടങ്ങിനു സാക്ഷിയായി മറിയം ത്രേസ്യയുടെ രൂപതാധ്യക്ഷന്‍ എന്ന നിലയില്‍ ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മാര്‍പാപ്പയ്ക്ക് ഒപ്പം സഹകാര്‍മ്മികത്വം വഹിച്ചു. മറിയം ത്രേസ്യയുടെയും മറ്റ് അഞ്ച് പേരുടെയും ജീവചരിത്രം വിവിധ ഭാഷകളില്‍ വായിച്ചതിനു ശേഷമാണ് മാർപാപ്പ ഇവരെ വിശുദ്ധരായി പ്രഖ്യാപിച്ചത്. വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടവരുടെ മധ്യസ്ഥത്താൽ രോഗശാന്തി ലഭിച്ചവരും വൈദികരും ബന്ധുക്കളും ചേർന്ന് തിരുശേഷിപ്പ് അൾത്താരയിൽ സമർപ്പിച്ചു. കേരളത്തില്‍ നിന്നു വിശുദ്ധ പദവിയിലെത്തുന്ന നാലാമത്തെ വിശുദ്ധയാണ് മറിയം ത്രേസ്യ.
➤ കൂടുതല്‍ അപ്ഡേറ്റുകള്‍ വരും മണിക്കൂറുകളില്‍..! |