Content | വത്തിക്കാന്‍ സിറ്റി: മറിയം ത്രേസ്യായുടെ നാമകരണ ചടങ്ങിന് ഭാരതത്തെ പ്രതിനിധീകരിച്ചു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ നേതൃത്വത്തിലുള്ള സംഘം വത്തിക്കാനില്‍ എത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചുവെങ്കിലും പാപ്പയുടെ ഭാരതസന്ദര്‍ശനം ചര്‍ച്ചയായില്ല. ഇക്കാര്യം വി. മുരളീധരന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചുവോ എന്ന ദീപിക ലേഖകന്റെ ചോദ്യത്തിന്, വിശുദ്ധപദ പ്രഖ്യാപനം ലക്ഷ്യമാക്കിയ സന്ദര്‍ശനം ആയതുകൊണ്ട് അത്തരം കാര്യങ്ങള്‍ ഇത്തവണ വിഷയം ആയിരുന്നില്ലെന്നായിരിന്നു അദ്ദേഹത്തിന്റെ മറുപടി.
അതേസമയം മതേതര രാജ്യമായ ഇന്ത്യയില്നിീന്നു മറിയം ത്രേസ്യാ പുണ്യവതിയുടെ വിശുദ്ധ പദ പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ തനിക്ക് അവസരം ലഭിച്ചത് രാജ്യം മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ തെളിവുകൂടിയാണെന്നു അദ്ദേഹം പറഞ്ഞു. ഏഷ്യയിലെ രണ്ടാമത്തെ വലിയ കത്തോലിക്കാസമൂഹം ഇന്ത്യയിലേതാണ്. അത്തരം ഒരു സമൂഹത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുക എന്നതും വലിയ ഒരു ഭാഗ്യ മായി കരുതുന്നതായി മന്ത്രി പറഞ്ഞു. |