category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'കൊലപാതക വാർത്തകൾക്കു അമിത പ്രാധാന്യം നൽകരുത്'
Contentകൊച്ചി: ദൃശ്യ ശ്രാവ്യ അച്ചടി മാധ്യമങ്ങൾ കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടെ വാർത്തകൾക്കു അമിത പ്രാധാന്യം നൽകുന്നത് സമൂഹത്തിൽ കുറ്റകൃത്യം വര്‍ദ്ധിക്കുവാന്‍ ഇടയാക്കുമെന്നും മാധ്യമങ്ങൾ മനുഷ്യജീവനെ സംരക്ഷിക്കുവാനും ആദരിക്കുവാനുമാണ് നിലകൊള്ളേണ്ടതെന്നും കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ്‌ സാബു ജോസ്. കൊലപാതക വാര്‍ത്തകള്‍ക്കുള്ള അമിത പ്രാധാന്യം സമൂഹത്തിൽ വലിയ ആശങ്കയും ഭീതിയും വര്‍ദ്ധിക്കുവാനും ഇടവരുത്തിയേക്കുമെന്നും സമൂഹത്തിലെ നന്മ, കരുണ എന്നിവയ്ക്കു വലിയ പ്രാധാന്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറ്റകൃത്യങ്ങൾ ഡ്യൂപ്പുകളെ വെച്ച് അഭിനയിപ്പിച്ചു മനോഹരമായ സിനിമാ തിരക്കഥപോലെ അവതരിപ്പിക്കുന്നത് മാധ്യമ ധർമ്മമാണോയെന്ന്‍ സ്വയം പരിശോധിക്കേണ്ടിയിരിക്കുന്നു. കൂടത്തായി കേസിന്റെ പശ്ചാത്തലത്തിൽ സ്ത്രികളെ അവഹേളിക്കുന്ന ട്രോളുകൾ തയ്യാറാക്കി രസിക്കുന്ന നവ മാധ്യമങ്ങളും പൊതുജനങ്ങളും പെൺകുട്ടികളുടെയും സ്ത്രീകളുടെയും ആത്മവിശ്വാസവും അഭിമാനബോധവും നഷ്ട്ടപ്പെടുത്തുകയാണ്. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുക, ആത്മഹത്യ, കൊലപാതകം, അക്രമം എന്നിവയെ പ്രോത്സാഹപ്പിക്കുകയോ പിന്തുണയ്ക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യുന്ന പ്രവർത്തനങ്ങളെ സർക്കാർ നിയമപരമായി നിരോധിക്കണണമെന്നും ക്രൈം പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-10-15 11:23:00
Keywordsമാധ്യമ
Created Date2019-10-15 11:03:07