category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാക്കിസ്ഥാനിലെ ക്രൈസ്തവരുടെ അവസ്ഥ ദയനീയം: വെളിപ്പെടുത്തലുമായി യുവതി
Contentലാഹോര്‍: പാക്കിസ്ഥാനിൽ ക്രൈസ്തവർക്ക് നേരിടേണ്ടി വരുന്ന കടുത്ത വിവേചനത്തിന്റെയും ആക്രമണങ്ങളുടെയും ദുരവസ്ഥ വിവരിച്ചുകൊണ്ട് നസീബ് നവാബ് എന്ന ക്രൈസ്തവ യുവതി രംഗത്ത്. സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന് നല്‍കിയ അഭിമുഖത്തിലാണ് നേഴ്സ് കൂടിയായ നസീബ് നവാബ് രാജ്യത്തെ പരിതാപകരമായ അവസ്ഥ വിവരിച്ചത്. 2008 മുതൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു അവര്‍. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ ക്രൈസ്തവ വിശ്വാസിയായ മിഷാൽ എന്ന രണ്ടാം വർഷ നേഴ്സിംഗ് വിദ്യാർഥിനിയെ രണ്ടു മുസ്ലിം യുവതികൾ ചേർന്ന് അപമാനിക്കുന്നത് കണ്ടപ്പോൾ താൻ ഇടപെട്ടുവെന്നും, ഇതിന്റെ പേരിൽ തന്നെ അവര്‍ ക്രൂരമായി ഉപദ്രവിച്ചുവെന്നും നസീബ് വെളിപ്പെടുത്തി. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു നഴ്സ് ഇടപെട്ടത് കൊണ്ട് മാത്രമാണ് നസീബിനെ മുസ്ലിം സഹപ്രവര്‍ത്തകര്‍ വെറുതെവിട്ടത്. താൻ ഔദ്യോഗികമായി പരാതി കൊടുത്തിരുന്നുവെങ്കിലും ഹോസ്പിറ്റലിന്റെ ചുമതല വഹിക്കുന്നവരോ, പോലീസുകാരോ വിഷയത്തിൽ നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്നും നസീബ് നവാബ് പറഞ്ഞു. ക്രൈസ്തവ വിശ്വാസികൾക്ക് പാക്കിസ്ഥാൻ സുരക്ഷിതമല്ലെന്നും, നിർബന്ധിത മതപരിവർത്തനം രാജ്യത്ത് വർദ്ധിച്ചുവെന്നും, തന്റെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ താൻ ശിക്ഷിക്കപ്പെടുമോയെന്ന് ഭയക്കുന്നതായും നസീബ് തന്റെ ആശങ്ക പങ്കുവെച്ചു. കുട്ടികളുടെ കാര്യം ഓർത്തത് തനിക്ക് പേടിയുണ്ട്. പുറത്തുപോകുമ്പോൾ ഒറ്റയ്ക്ക് പോകരുതെന്ന് താൻ നിർദ്ദേശം നൽകിയിയിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ദൈവം തന്നോടൊപ്പമുണ്ടെന്ന ഉറച്ച ബോധ്യത്തിലാണ് ജീവിക്കുന്നതെന്നും നസീബ് സാക്ഷ്യപ്പെടുത്തുന്നു. തന്റെ ഫോണിൽ ബൈബിൾ ലഭ്യമാണെന്നും, ഭയം തോന്നുമ്പോൾ, സങ്കീർത്തനം 23, 121 അദ്ധ്യായങ്ങൾ വായിക്കാറുണ്ടെന്നും അവര്‍ പറയുന്നു. ലോകത്തു ക്രൈസ്തവ പീഡനങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. </p> <iframe title="vimeo-player" src="https://player.vimeo.com/video/311252826" width="640" height="360" frameborder="0" allowfullscreen></iframe> <p>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-10-22 09:37:00
Keywordsപാക്കി
Created Date2019-10-22 09:20:42