Content | ഈസ്ററ് സസ്സെക്‌സ്: കുട്ടികൾക്കും ടീനേജുകാർക്കുമായി സെഹിയോൻ യുകെ നയിക്കുന്ന അവധിക്കാല ധ്യാനം "സ്‌കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ" ഒക്ടോബർ 29 മുതൽ നവംമ്പർ 1 വരെ ഈസ്റ്റ് സസ്സെക്‌സിൽ നടക്കും. www.sehionuk.org എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം. സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും. വി. കുർബാന, ദിവ്യകാരുണ്യ ആരാധന, കുമ്പസാരം, സ്പിരിച്വൽ ഷെയറിങ് എന്നിവയും കുട്ടികളുടെ അഭിരുചിക്കിണങ്ങിയ വിവിധ പ്രോഗ്രാമുകളും ധ്യാനത്തിന്റെ ഭാഗമാകും.
#{red->none->b->കൂടുതൽ വിവരങ്ങൾക്ക്: }#
ബിജോയ് 07960000217 <br> തോമസ് 07877508926 |