category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമദ്യം കുടില്‍ വ്യവസായമാക്കി മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം ജനദ്രോഹപരം: കെ‌സി‌ബി‌സി മദ്യവിരുദ്ധസമിതി
Contentകൊച്ചി: പഴവര്‍ഗങ്ങളില്‍നിന്നു മദ്യം ഉത്പാദിപ്പിച്ച്, മദ്യം കുടില്‍ വ്യവസായമാക്കി ചെറുകിട യൂണിറ്റുകള്‍ക്ക് അബ്കാരി ലൈസന്‍സ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അപക്വവും ജനദ്രോഹപരവുമാണെന്നു കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന ഉന്നതാധികാര സമിതി യോഗം. മദ്യവും മയക്കുമരുന്നും പൊതുസമൂഹത്തിന്റെ മാനസികാരോഗ്യനിലവാരം തകര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ചങ്ങലയ്ക്കും ഭ്രാന്തുപിടിച്ചതിനു തുല്യമായ നടപടിയാണിത്. എരിതീയില്‍ sതുല്യമായ ഈ ഭ്രാന്തന്‍ നയം പിന്‍വലിച്ചേ തീരൂ. സര്‍ക്കാര്‍ എല്ലാ അതിര്‍വരന്പുകളും ലംഘിച്ച് മനുഷ്യന്റെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. ഇടതുമുന്നണിയുടെ മദ്യവര്‍ജന നയമാണോ ഇതെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. ബാര്‍ കോഴയുടെ പേരില്‍ വിപ്ലവം സൃഷ്ടിച്ചവര്‍ മദ്യശാലകള്‍ വ്യാപകമാക്കി അരങ്ങു തകര്‍ക്കുകയാണ്. കഴിഞ്ഞ ഒന്‍പത് മാസംകൊണ്ട് 70 ബാറുകള്‍ അനുവദിച്ചു. ഹെറിറ്റേജ് ലൈസന്‍സുകളും യഥേഷ്ടം നല്‍കുകയാണ്. സന്പൂര്‍ണ മദ്യനിരോധനത്തിന് തുടക്കംകുറിച്ച പ്രതിപക്ഷമുന്നണിയും നേതൃത്വവും ഇതിനെതിരേ മൗനം പാലിക്കുന്നു. നവംബര്‍ ആദ്യവാരം വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെയും സംഘടനകളെയും സംഘടിപ്പിച്ച് എറണാകുളത്ത് പ്രക്ഷോഭപരിപാടികള്‍ക്കു തുടക്കം കുറിക്കുമെന്നും യോഗം വ്യക്തമാക്കി. ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, യോഹന്നാന്‍ ആന്റണി, ഫാ. പോള്‍ കാരാച്ചിറ, ജോസ് ചെന്പിശേരില്‍, സിസ്റ്റര്‍ റോസ്മിന്‍, ഷിബു കാച്ചപ്പള്ളി, തങ്കച്ചന്‍ വെളിയില്‍, തോമസുകുട്ടി മണക്കുന്നേല്‍, തങ്കച്ചന്‍ കൊല്ലക്കൊന്പില്‍, ആന്റണി ജേക്കബ്, വി.ഡി. രാജു, രാജന്‍ ഉറുന്പില്‍, വൈ. രാജു, ബനഡിക്ട് ക്രിസോസ്റ്റം എന്നിവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-10-28 11:12:00
Keywordsമദ്യ
Created Date2019-10-28 10:52:44