category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഈസ്റ്റർ സ്ഫോടനം ശ്രീലങ്കൻ പ്രസിഡന്റിന്റെ കെടുകാര്യസ്ഥത: പാര്‍ലമെന്ററി സെലക്ട്‌ കമ്മിറ്റി റിപ്പോർട്ട്‌
Contentകൊളംബോ: ലോക മനസാക്ഷിയെ ഞെട്ടിച്ചു ഈസ്റ്റർ ദിനത്തില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളിലും മറ്റ് പലയിടങ്ങളിലുമായി നടന്ന സ്ഫോടന പരമ്പരയില്‍ ശ്രീലങ്കൻ പ്രസിഡന്റിന്റെ കെടുകാര്യസ്ഥത വ്യക്തമാക്കി പാർലമെന്‍ററി സെലക്ട്‌ കമ്മിറ്റി റിപ്പോർട്ട്‌. ഭരണകൂടത്തെയും സുരക്ഷ മാനദണ്ഡങ്ങളെയും അവഗണിച്ച ശ്രീലങ്കൻ പ്രസിഡന്റ്‌ മൈത്രിപാല സിരിസേന ഗുരുതരമായ ഇന്റലിജൻസ് വീഴ്ചയ്ക്ക് വഴിയൊരുക്കിയതായും അതുവഴി മൂന്ന് ദേവാലയങ്ങളും മൂന്ന് ആഡംബര ഹോട്ടലുകളിലുമായി നടന്ന ആക്രമണത്തിന് വഴിയൊരുക്കുകയുമായിരിന്നുവെന്നും ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. 2019 ഏപ്രിൽ ഇരുപത്തിയൊന്നുവരെ ഇസ്ലാമിക തീവ്രവാദങ്ങൾ നടക്കാതിരുന്ന ശ്രീലങ്കയിൽ ലഭിച്ച ആക്രമണ മുന്നറിയിപ്പുകൾ ഒന്നും തന്നെ തനിക്കു ലഭിച്ചിരുന്നില്ല എന്നാണ് പ്രസിഡന്റിന്റെ വാദഗതി. അതേസമയം, അവയെല്ലാം കൃത്യമായി അറിയിച്ചിരുന്നതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പ്രസിഡന്റ്‌ സിരിസേനയുടെ നേതൃത്വത്തിന്റെ അഭാവത്തിൽ ദേശീയ സുരക്ഷ കൗൺസിൽ യോഗങ്ങൾ വരെ നടക്കാതിരിക്കുകയും അതുവഴി സുരക്ഷ ഉദ്യോഗസ്ഥരുടെ അനുഭവസമ്പത്തും കഴിവും ഉപയോഗിക്കാൻ കഴിഞ്ഞില്ലായെന്നും റിപ്പോർട്ടിൽ ആക്ഷേപമുണ്ട്. ഇന്റലിജൻസ് വകുപ്പിന്റെ ഇടപെടൽ സമയബന്ധിതമായി നടപ്പിലാക്കുകയായിരിണെങ്കില്‍ നൂറിലധികം പേരുടെ ജീവഹാനിയും നാശനഷ്ടവും ഒഴിവാക്കാമായിരുന്നുവെന്നും സൂചിപ്പിക്കുന്നു. അതേസമയം നവംബർ 16നു നടക്കാനിരിക്കുന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ച് സുരക്ഷ വീഴ്ചകൾ മറയാക്കിയുള്ള പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന ആരോപണവുമുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-10-28 12:23:00
Keywordsശ്രീലങ്ക
Created Date2019-10-28 12:02:32