category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമദർ തെരേസ മെമ്മോറിയൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
Contentമുംബൈ: കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയുടെ അനുസ്മരണാർത്ഥം ഹാർമണി ഫൌണ്ടേഷൻ വർഷംതോറും നൽകിവരുന്ന മദർ തെരേസ മെമ്മോറിയൽ അവാർഡു ജേതാക്കളെ പ്രഖ്യാപിച്ചു. ബാലവേല, ലൈംഗിക ചൂഷണം, അടിമത്വം, നിർബന്ധിത സേവനം, അവയവ മോഷണം, മനുഷ്യക്കടത്തു എന്നിങ്ങനെ സമകാലിക സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ പോരാടുന്നവര്‍ക്കാണ് അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരതത്തിലെയും തെക്കു കിഴക്കൻ ഏഷ്യയിലെയും ബാലവേലയ്ക്കും മനുഷ്യകടത്തിനുമെതിരെ പ്രവർത്തിക്കുന്ന ബച്പൻ ബചാവോ അന്ധോളൻ സ്ഥാപകനും 2014 നോബൽ സമാധാന പുരസ്‌കാര ജേതാവുമായ കൈലാഷ് സത്യാർത്ഥി ഈ വർഷത്തെ മദർ തെരേസ മെമ്മോറിയൽ അവാർഡ് ജേതാക്കളിൽ ഒരാളാണ്. ആധുനിക അടിമത്വങ്ങളുടെ വിവിധ രൂപങ്ങള്‍ക്കെതിരെ പോരാടുവാൻ ശക്തമായ ആഹ്വാനം നൽകുന്ന അമേരിക്കൻ ഫിലിം മേക്കർ റോബർട്ട്‌ ബിൽഹെയ്‌മെർ, മുൻ സൈനിക അംഗമായി പ്രവർത്തിച്ചിരുന്ന ബാലനും യു എൻ ബാലസൈന്യ വിരുദ്ധ അന്താരാഷ്ട്ര ക്യാമ്പയിന് നേതൃത്വം വഹിക്കുകയും ചെയ്യുന്ന മാസ്റ്റർ നസീറ്റ നിശ്വാമി, ചുവന്ന തെരുവില്‍ നടക്കുന്ന ബാല ലൈംഗിക വേശ്യാവൃത്തി നിരോധിക്കുന്നതിനായി പ്രയത്നിക്കുന്ന അജിത് സിംഗ് എന്നിവരും മദർ തെരേസ മെമ്മോറിയൽ പുരസ്‌കാരത്തിന് അര്‍ഹരായി. തായ്‌ലൻഡിലെ ചുവന്ന തെരുവിൽ ഉപേക്ഷിക്കപ്പെട്ട കൗമാര ബാലന്മാരുടെ പുനരധിവാസത്തിന് വേണ്ടി പ്രയത്നിക്കുന്ന അർബൻ ലൈറ്റ് സംഘടനയുടെ സ്ഥാപകന്‍ അലെസാന്ദ്ര റസ്സൽ, പതിനായിരകണക്കിന് ആളുകളെ മനുഷ്യകടത്തിൽ നിന്നും മോചിപ്പിച്ച ഇമ്പ്ലസ് എംപവർ സ്ഥാപക ഹസീന ഖാർബിഹ്, യുദ്ധമേഖലയിൽ നിന്നും കുട്ടികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന വാർചൈൽഡ്‌ യുകെയുടെ തലവന്‍ റോബ് വില്യംസ്, ലൈംഗിക തൊഴിലിടങ്ങളില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുന്ന പ്രീതി പട്കറും സമ്മാനാർഹരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. നാലോളം സാമൂഹ്യ സംഘടനകള്‍ക്കും അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കൽ മേഖലയിലെ അനധികൃതമായ അവയവ ശേഖരണത്തിന് എതിരെ ചൈനയിൽ ബോധവത്കരണം നടത്തുന്ന ഡഫ്ഓ -യുഎസ്എ (DAFOH-USA), മുൻ ലൈംഗീക തൊഴിലാളികൾക്കു അവശ്യമായ പരിശീലനം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്ന ഫ്രീ എ ഗേൾ, കർണ്ണാടകയിലെ നിർബന്ധിത തൊഴിലാളികളായി പ്രവർത്തിച്ചിരുന്ന മുപ്പതിനായിരം പേരെ മോചിപ്പിക്കുകയും അത്തരം കീഴ്‌വഴക്കങ്ങൾ നിറുത്തലാക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്ന ജീവിക സംഘടന, ഇസ്ലാമിക സ്റ്റേറ്റ് സംഘടനയുടെ പിടിയിലകപ്പെടുന്ന യസീദികളായ സ്ത്രീകളുടെയും കുട്ടികളുടെയും മോചനത്തിന് പ്രവർത്തിക്കുന്ന റെസ്ക്യൂ ഓഫ് യസീദി ഓഫീസും മദർ തെരേസ പുരസ്‌കാരം നേടുന്ന സംഘടനകളായി ആദരിക്കപ്പെടും. മാനുഷിക അടിമത്വത്തിൽ നിന്നും മോചിപ്പിക്കുന്ന സാമൂഹിക സേവകരെയാണ് അവാർഡിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്നു സമ്മാനാർഹരുടെ പട്ടിക പ്രസിദ്ധീകരിക്കവേ ഹാർമണി ഫൌണ്ടേഷൻ വ്യക്തമാക്കി. ആഗോള തലത്തിൽ ലക്ഷകണക്കിന് ജനങ്ങൾ അടിമകളായി കഴിയുന്നുവെന്നത് ദുഃഖകരമായ സത്യമാണെന്നും മനുഷ്യനിർമിതമായ അടിമത്തമാണ് ഇവയെല്ലാമെന്നും ഹാർമണി ഫൌണ്ടേഷൻ സ്ഥാപകനും അധ്യക്ഷനുമായ ഡോ. അബ്രഹാം മത്തായി പറഞ്ഞു. ഓരോ ദിവസവും പതിനായിരക്കണക്കിന് ജനങ്ങളെ അടിമ വേലയില്‍ നിന്നു മോചിപ്പിക്കുമ്പോൾ, അടുത്ത പത്തു വർഷത്തിനുളിൽ അടിമത്വം അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു. നവംബർ മൂന്നിന് മുംബൈയിൽ അവാർഡുകൾ സമ്മാനിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-11-01 11:57:00
Keywordsമദര്‍ തെരേസ
Created Date2019-11-01 11:38:59