category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കോതമംഗലം രൂപതാധ്യക്ഷന്റെ പേരില്‍ വ്യാജ പ്രചരണം
Contentകോതമംഗലം രൂപതയുടെ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ പേരില്‍ നവമാധ്യമങ്ങളില്‍ വ്യാജ പ്രചരണം. യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കത്തിന്റെ ഭാഗമായി കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ മതമൈത്രി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനപ്രതിനിധികളുടെ ഉപവാസസമരം മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും എന്ന പ്രചരണമാണ് നവമാധ്യമങ്ങളില്‍ നടക്കുന്നത്. പ്രചരണം തെറ്റാണെന്ന് രൂപത വ്യക്തമാക്കി. കോതമംഗലം രൂപത ഈ തർക്ക വിഷയത്തിൽ ഏതെങ്കിലും ഒരു പക്ഷം ചേർന്ന നിലപാട് ഇതുവരെയും കൈക്കൊണ്ടിട്ടില്ലായെന്നും ഇത്തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളെ വിശ്വാസികൾ കരുതലോടെ ശ്രദ്ധിക്കണമെന്നും രൂപത ചാന്‍സലര്‍ പത്രകുറിപ്പില്‍ കുറിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-11-01 13:17:00
Keywordsമഠത്തി, കോതമംഗലം
Created Date2019-11-01 12:56:19