category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. തോമസ് തൈത്തോട്ടത്തിനു മോണ്‍സിഞ്ഞോര്‍ പദവി
Contentതലശേരി: തലശേരി അതിരൂപതാംഗവും മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റുമായ ഫാ. തോമസ് തൈത്തോട്ടത്തിനു മോണ്‍സിഞ്ഞോര്‍ പദവി. ആത്മീയരംഗത്തും സാമൂഹ്യസാംസ്‌കാരിക രംഗങ്ങളിലും നിറസാന്നിധ്യമായിരുന്ന അദ്ദേഹം കഴിഞ്ഞ മേയ് മുതല്‍ സജീവ സേവനരംഗത്തുനിന്നു വിരമിച്ച് കരുവഞ്ചാല്‍ ശാന്തിഭവനില്‍ വിശ്രമജീവിതം നയിച്ചുവരികയാണ് ആത്മീയസാമൂഹ്യമദ്യവിരുദ്ധ രംഗങ്ങളിലെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ പരിഗണിച്ച് 'ചാപ്ലയിന്‍ ഓഫ് ഹിസ് ഹോളിനസ്' എന്ന പദവി ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്. ഈ പദവി ലഭിക്കുന്ന വൈദികരെ മോണ്‍സിഞ്ഞോര്‍ എന്നാണ് അഭിസംബോധന ചെയ്യുന്നത്. ഈമാസം 12ന് ചെന്‌പേരി വിമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ നടക്കുന്ന ചടങ്ങില്‍ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അദ്ദേഹത്തെ സ്ഥാനചിഹ്നങ്ങളണിയിച്ചു മോണ്‍സിഞ്ഞോര്‍ പദവി നല്‍കും. ചങ്ങനാശേരി അതിരൂപതയിലെ ചന്പക്കുളത്ത് 1939 ജനുവരി 14ന് ഫാ. തോമസ് തൈത്തോട്ടം ജനിച്ചു. 1961 ഡിസംബര്‍ ഒന്നിന് ബോംബെയില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിനിടയില്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. മദ്യവിപത്തിനെതിരേ 1978 മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി ആരംഭിച്ച മദ്യവിരുദ്ധപ്രസ്ഥാനത്തിന്റെ പ്രഥമ ഡയറക്ടറായി ഫാ. തോമസ് തൈത്തോട്ടം നിയമിതനായി. അദ്ദേഹം ആരംഭിച്ച പ്രതീക്ഷ മദ്യപാന രോഗചികിത്സാകേന്ദ്രം മദ്യത്തിന് അടിമകളായിരുന്ന ആയിരക്കണക്കിന് ആളുകള്‍ക്കു മോചനം നല്‍കി. കെസിബിസി മദ്യവിരുദ്ധസമിതിക്കുപുറമേ കുട്ടികള്‍ക്കുവേണ്ടി ആന്റി ഡ്രഗ് സ്റ്റുഡന്റ്‌സ് യൂണിയന്‍, മദ്യത്തിനെതിരേയുള്ള സ്ത്രീകളുടെ കൂട്ടായ്മ മുക്തിശ്രീ എന്നീ സംഘടനകള്‍ക്ക് അദ്ദേഹം രൂപം നല്‍കിയിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-11-10 05:53:00
Keywordsപദവി
Created Date2019-11-10 05:32:27