category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസഭയുടെ സേവനങ്ങളെ തമസ്‌കരിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവര്‍: മാര്‍ മാത്യു അറയ്ക്കല്‍
Contentകാഞ്ഞിരപ്പള്ളി: വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷ തുടങ്ങി വിവിധ തലങ്ങളില്‍ ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനകളും സേവനങ്ങളും രാജ്യത്തെ നാനാജാതി മതസ്ഥരായ ജനവിഭാഗത്തിന്റെ നന്മയ്ക്കും സമഗ്രവളര്‍ച്ചയ്ക്കും വഴിയൊരുക്കുന്നുവെന്നും സഭയുടെ സേവനങ്ങളെ തമസ്‌കരിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരാണെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. കാഞ്ഞിരപ്പള്ളി രൂപതയുടെ ആഭിമുഖ്യത്തില്‍ ദേശീയ വിദ്യാഭ്യാസനയം, ന്യൂനപക്ഷ അവകാശങ്ങളും ക്ഷേമപദ്ധതികളും എന്നീ വിഷയങ്ങളെക്കുറിച്ചു കൂവപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പഠനപ്രതികരണ ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അര്‍ഹിക്കുന്ന നീതി ലഭിക്കണം. െ്രെകസ്തവരെ വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍നിന്നു മാറ്റിനിര്‍ത്തുന്നതു ശരിയായ നടപടിയല്ല. ഇന്ത്യയിലെ െ്രെകസ്തവ സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളില്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ നടത്തുന്ന ഇടപെടലുകളെ അഭിനന്ദിക്കുന്നു. ഈ ഇടപെടല്‍ തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ മുഖ്യാതിഥിയായിരുന്നു. ന്യൂനപക്ഷ അവകാശങ്ങളും ക്ഷേമപദ്ധതികളും അദ്ദേഹം വിശദീകരിച്ചു. അവകാശങ്ങള്‍ക്കുവേണ്ടി ഉറച്ച നിലപാടെടുക്കുവാന്‍ ക്രൈസ്തവ വിശ്വാസികള്‍ക്കു കഴിയണം. കുടുംബങ്ങളില്‍ ജാഗ്രത പുലര്‍ത്തുകയും പ്രതികരിക്കേണ്ട വിഷയങ്ങളില്‍ ഉറച്ച നിലപാടെടുത്ത് അപ്പോള്‍ത്തന്നെ പ്രതികരിക്കാന്‍ ആര്‍ജവമുണ്ടായിരിക്കുകയും വേണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍ മോഡറേറ്ററായിരുന്നു. ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ച് പ്രഫ. റൂബിള്‍രാജ് ക്ലാസ് നയിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാ. സക്കറിയാസ് ഇല്ലിക്കമുറിയില്‍, അമല്‍ജ്യോതി കോളജ് മാനേജര്‍ റവ.ഡോ. മാത്യു പായിക്കാട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി പ്രഫ. ബിനോ പി. ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-11-10 06:08:00
Keywordsഅറയ്ക്ക
Created Date2019-11-10 05:54:56