category_id | Arts |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | പാപ്പായുടെ ജപ്പാന്‍ സന്ദര്‍ശനം: തീം സോംഗ് പുറത്തിറങ്ങി |
Content | ടോക്കിയോ: ഫ്രാന്‍സിസ് പാപ്പായുടെ ജപ്പാന്‍ സന്ദര്‍ശനത്തിനു ദിവസങ്ങള്‍ ശേഷിക്കേ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ തീം സോംഗ് ഔദ്യോഗികമായി പുറത്തിറക്കി. ദൈവത്തിന്റെ സാദൃശ്യത്തില്‍ ഓരോരുത്തര്‍ക്കും ജീവന്‍ ദാനമായി ലഭിച്ചിരിക്കുന്നുവെന്നും സകല ജനതകളോടുമൊപ്പം നാമെല്ലാവരും നിത്യഗേഹത്തിലേയ്ക്ക് നയിക്കപ്പെടുകയാണെന്ന് ഗാനം പ്രകാശനം ചെയ്തുകൊണ്ട് ജപ്പാനിലെ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പറഞ്ഞു.
എല്ലാ ജീവനെയും സംരക്ഷിക്കുക എന്നതാണ് ഈ പേപ്പല്‍ സന്ദര്‍ശന വിഷയം തന്നെയാണ് തീം സോംഗില്‍ ഉള്ളത്. ഫ്രാന്‍സിസ് പാപ്പാ 2015-ല്‍ പുറത്തിറക്കിയ ലൗദാത്തോ സീ എന്ന ചാക്രിക ലേഖനത്തിലെ ഉപസംഹാര പ്രാര്‍ത്ഥനയിലെ ഒരു ഭാഗമാണ് Protect all life (എല്ലാ ജീവനെയും സംരക്ഷിക്കുക) എന്നത്. പേപ്പല്‍ സന്ദര്‍ശനത്തിനായുള്ള ജപ്പാന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പേപ്പല്‍ ഗാനം ലഭ്യമാണ്. നവംബര്‍ 23 മുതല്‍ 26 വരെയാണ് പാപ്പായുടെ ജപ്പാന്‍ സന്ദര്‍ശനം നടക്കുക. |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=gR28L7ZIeek&feature=emb_title |
Second Video | |
facebook_link | |
News Date | 2019-11-11 07:44:00 |
Keywords | ജപ്പാ |
Created Date | 2019-11-11 05:47:05 |