category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപുതിയ പദ്ധതികളുമായി ബൈബിൾ മ്യൂസിയം: കൂടുതൽ സന്ദര്‍ശകര്‍ എത്തുമെന്ന് പ്രതീക്ഷ
Contentവാഷിംഗ്ടണ്‍ ഡി‌. സി: കൂടുതൽ സന്ദർശകരിലേക്ക് ദൈവ വചനത്തിന്റെ സ്വാധീനമെത്തിക്കുക എന്ന ലക്ഷ്യത്തോടെ വാഷിംഗ്ടണിലെ സുപ്രസിദ്ധ ബൈബിൾ മ്യൂസിയം പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. രണ്ടു വർഷം മുന്‍പ് മ്യൂസിയം സന്ദർശകർക്കായി തുറന്നു കൊടുത്തതിനു ശേഷം ഏകദേശം ഇരുപതു ലക്ഷം ആളുകളാണ് ബൈബിൾ മ്യൂസിയം സന്ദർശിക്കാനായി എത്തിയത്. പുതിയ പദ്ധതികൾ പ്രകാരം ക്രിസ്തുമസിനെയും, പെസഹയെയും, ആഫ്രിക്കൻ-അമേരിക്കൻ ആത്മിയതയും പ്രമേയമാക്കുന്ന പ്രദർശനങ്ങൾ മ്യൂസിയത്തിൽ സജ്ജീകരിക്കും. മൈക്കിൾ എം. കൈസർ എന്ന മാനേജ്മെന്റ് വിദഗ്ധനാണ് പുതിയ പദ്ധതികൾക്ക് പിന്നിലെ ബുദ്ധികേന്ദ്രം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൂടുതൽ വിദഗ്ധരെ മ്യൂസിയത്തിന്റെ വികസനത്തിനായി നിയോഗിച്ച് കഴിഞ്ഞു. 25% അധികം സന്ദർശകരെ മ്യൂസിയത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യമാണ് അധികൃതർക്കുളളത്. പ്രശസ്തമായ ഹോബി-ലോബി ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ സ്ഥാപകരായ ഗ്രീൻ ഫാമിലിയാണ് മ്യൂസിയത്തിന്റെ പ്രവർത്തനത്തിന് ഏറ്റവുമധികം സാമ്പത്തികസഹായം നൽകുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-11-11 08:00:00
Keywordsബൈബി, മ്യൂസി
Created Date2019-11-11 07:38:43