category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സുവിശേഷവത്ക്കരണത്തിന് പ്രാധാന്യം നൽകണം: യു‌എസ് മെത്രാൻ സമിതിയുടെ പുതിയ വൈസ് പ്രസിഡന്റ്
Contentവാഷിംഗ്ടണ്‍ ഡി‌സി: സുവിശേഷവത്ക്കരണത്തിന് കൂടുതല്‍ പ്രാധാന്യം നൽകുന്ന സഭയായി മാറേണ്ടതുണ്ടെന്ന് അമേരിക്കന്‍ മെത്രാൻ സമിതിയുടെ പുതിയ വൈസ് പ്രസിഡന്‍റും ഡെട്രോയിറ്റ് ആർച്ച് ബിഷപ്പുമായ അല്ലെൻ വിഗ്‌നറോൺ. സുവിശേഷവത്ക്കരണം നടത്താൻ തീക്ഷ്ണതയുള്ള സഭയായി മാറണമെന്നും അദ്ദേഹം കാത്തലിക് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അമേരിക്കയിൽ ക്രൈസ്തവരായി സ്വയം വിശേഷിപ്പിക്കുന്നവരുടെ എണ്ണത്തിൽ വന്ന കുറവ് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്യൂ റിസർച്ച് അടുത്തിടെ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ക്രൈസ്തവരുടെ എണ്ണത്തിൽ 2019 ശേഷം വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സുവിശേഷവത്കരണം എല്ലാത്തിനുമുള്ള ഉത്തരരമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സുവിശേഷവത്കരണമെന്നത് സഭയുടെ മുന്‍ഗണന പട്ടികയിലുള്ള കാര്യം മാത്രമായി കരുതരുത്. മറിച്ച് സഭയുടെ എല്ലാ തീരുമാനങ്ങളുടെയും അടിസ്ഥാനം സുവിശേഷവത്കരത്തിൽ ഊന്നിയുളളതായിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മെത്രാൻ സമിതിയുടെ വൈസ് പ്രസിഡന്റ് എന്ന നിലയിലുളള ആർച്ച് ബിഷപ്പ് അല്ലെൻ വിഗ്‌നറോണിന്റെ പ്രവർത്തനങ്ങൾക്ക് ബുധനാഴ്ചയാണ് ആരംഭം കുറിച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-11-16 16:07:00
Keywordsസുവിശേഷ
Created Date2019-11-16 05:53:28