category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ആക്രമണങ്ങളും വിമര്‍ശനങ്ങളും ഉണ്ടായാലും സഭയുടെ ജീവകാരുണ്യ സേവനങ്ങള്‍ തുടരും: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Contentതൃശൂര്‍: പ്രതിബന്ധങ്ങളും ആക്രമണങ്ങളും വിമര്‍ശനങ്ങളും ഉണ്ടായാലും പരസ്‌നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും സേവനങ്ങള്‍ സഭ തുടരുമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കോലഴിയിലെ മരിയഭവന്‍ ജനറലേറ്റില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹിക്കാനും മരിക്കാനും തയാറല്ലെങ്കില്‍ ഈ ശുശ്രൂഷകള്‍ക്കായി ഇറങ്ങിത്തിരിക്കേണ്ടതില്ലെന്നാണ് സീറോ മലബാര്‍ സഭയുടെ മെത്രാന്മാര്‍ നടത്തിയ അഡ് ലിമിന സന്ദര്‍ശനത്തില്‍ മാര്‍പാപ്പ ഓര്‍മിപ്പിച്ചതെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. അരക്ഷിതരായി ക്ലേശിക്കുന്ന മനുഷ്യരെ സഹായിക്കാനാണു നിയോഗിക്കപ്പെട്ടിരിക്കുന്നതെന്ന സന്ദേശം തന്നെയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് ധന്യന്‍ അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്‍ ഉപവിയുടെ സന്യാസിനിമാരടങ്ങുന്ന ഈ സമൂഹത്തിനു നല്‍കിയത്. സഭയെത്തന്നെ ധന്യമാക്കുന്ന സേവനങ്ങളാണ് ഈ സന്യാസിനീസമൂഹം ലോകത്തിനു സമര്‍പ്പിക്കുന്നത്. സ്‌നേഹവും ജീവകാരുണ്യ ശുശ്രൂഷകളുമില്ലാതെ എത്ര വലിയ പ്രവര്‍ത്തനം ചെയ്താലും ദൈവത്തിനു മുന്നില്‍ വിലയുണ്ടാകില്ല: മാര്‍ ആലഞ്ചേരി പറഞ്ഞു. ഉപവിയുടെ സന്യാസിനീ സമൂഹം മൂന്നു കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്‌തെന്ന് അധ്യക്ഷത വഹിച്ച തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി. പ്രളയക്കെടുതികള്‍ നേരിടാന്‍ കേരളത്തിലെ രൂപതകളും ഇടവകകളും സംഘടനകളും വലിയ സേവനങ്ങളാണു ചെയ്ത്. മാധ്യമങ്ങളും സര്‍ക്കാരും തമസ്‌കരിക്കാന്‍ ശ്രമിച്ചാലും ഇത്തരം സേവനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം ആര്‍ച്ച് ബിഷപ്പ് വായിച്ചു. പ്ലാറ്റിനം ജൂബിലി പദ്ധതി സമര്‍പ്പണവും സ്മരണിക പ്രകാശനവും നടന്നു. രാമനാഥപുരം ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട്, സിഎംഐ പ്രിയോര്‍ ജനറല്‍ ഫാ. പോള്‍ ആച്ചാണ്ടി സിഎംഐ, സിഎസ്സി സന്യാസിനീ സമൂഹം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലുസീന, ദേവമാതാ പ്രോവിന്‍സിന്റെ വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ഡേവിസ് പനയ്ക്കല്‍ സിഎംഐ, തിരൂര്‍ പള്ളി വികാരി ഫാ. ഡേവിസ് പനംകുളം, സിഎംസി നിര്‍മല പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ അനിജ സിഎംസി, പി.എ. മാധവന്‍, കോലഴി പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ഉണ്ണികൃഷ്ണന്‍, ഡോ. പീറ്റര്‍ എം. രാജ്, വി.കെ. സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വികാര്‍ ജനറല്‍ സിസ്റ്റര്‍ ഫ്‌ളവര്‍ലെറ്റ് സിഎസ്‌സി നന്ദി പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-11-20 09:02:00
Keywords ആലഞ്ചേ
Created Date2019-11-20 08:46:17