category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവട്ടായിലച്ചന്റെ ധ്യാനത്തിനൊരുക്കമായി സെഹിയോനിൽ നാല്പതുമണിക്കൂർ ദിവ്യകാരുണ്യ ആരാധന: ഡിസംബർ 12 മുതൽ 15 വരെ നടക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റിലേക്ക് ബുക്കിങ് തുടരുന്നു
Contentബർമിങ്ഹാം: യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാകുന്ന ശുശ്രൂഷകളിലൂടെ അനേകരെ ജീവിതനവീകരണത്തിലേക്കും ക്രിസ്തീയ വിശ്വാസത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന വട്ടായിലച്ചൻ നയിക്കുന്ന നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിനൊരുക്കമായി ബിർമിങ്ഹാം സെഹിയോനിൽ നാല്പത് മണിക്കൂർ തുടർച്ചയായ ദിവ്യകാരുണ്യ ആരാധന നടക്കുന്നു. ഈമാസം 28 ന് രാവിലെ 6 മുതൽ 29 രാത്രി 10 വരെയാണ് ആരാധന. യൂറോപ്പിൽ ആദ്യമായി റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ. സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് "എഫാത്ത കോൺഫറൻസ് " യുകെ യിലെ ഡെർബിഷെയറിലാണ് നടക്കുന്നത്. ഡിസംബർ 12 മുതൽ 15 വരെ നടക്കുന്ന ധ്യാനത്തിൽ ഡാർബിഷെയറിലെ നയനമനോഹരമായ ഹേയസ് കോൺഫറൻസ് സെന്റർ യൂറോപ്പിന്റെ അഭിഷേകാഗ്നി മലയായി മാറും. ഇതിലേക്കുള്ള ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കലും ധ്യാനത്തിൽ പങ്കെടുക്കും. എഫാത്ത കോൺഫറൻസിനായി അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചനശുശ്രൂഷകനായ ഫാ.ഷൈജു നടുവത്താനിയിൽ, ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടന്നുവരുന്നു. യേശുനാമത്തിൽ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് താഴെ കാണുന്ന വെബ്‌സൈറ്റിൽ നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്. >>>>>> www.afcmuk.org #{red->none->b->അഡ്രസ്സ് ; ‍}# THE HAYES <br> SWANWICK <br> DERBYSHIRE <br> DE55 1AU #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്:}# അനീഷ് തോമസ് - 07760254700 <br> ബാബു ജോസഫ് - 07702061948
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=dvKudUhOlGs&feature=youtu.be
Second Video
facebook_link
News Date2019-11-20 09:52:00
Keywordsയേശു നാമ
Created Date2019-11-20 09:30:36