category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസമുദായ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഭീമഹര്‍ജിയുമായി ചങ്ങനാശ്ശേരി അതിരൂപത
Contentചങ്ങനാശ്ശേരി: കേരള ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ശ്രമം വേണം എന്ന ആവശ്യവുമായി മിശിഹായുടെ രാജത്വ തിരുനാള്‍ ദിനമായ നാളെ ഞായറാഴ്ച ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സമുദായ സംരക്ഷണ ദിനാചരണം നടക്കും. ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന വിവേചനവും മറ്റു അനീതികളും അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമഹര്‍ജിക്കുള്ള ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം അന്നേ ദിവസം നടത്തപ്പെടും. പുന്നത്തറ സെന്റ് തോമസ് ഇടവകയില്‍ അതിരൂപത അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പെരുംതോട്ടം മെത്രാപ്പോലീത്ത സമൂദായ ദിനാചരണത്തിന്റെ അതിരൂപതാതല ഉദ്ഘാടനം നിര്‍വ്വഹിക്കും. അതിരൂപതയിലെ എല്ലാ ഇടവകകളിലും അന്നേ ദിവസവും തുടര്‍ന്നും ബോധവത്കരണ സെമിനാറുകളും പ്രതികരണപരിപാടികളും നടത്തും. പതാക ഉയര്‍ത്തിയും സമുദായ സംരക്ഷണ പ്രതിജ്ഞ ചൊല്ലിയും വിശ്വാസികള്‍ സമുദായ സംരക്ഷണ ദിനം സമുചിതമായി ആചരിക്കും. സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക പിന്നോക്കവസ്ഥ പരിഹരിക്കുന്നതിനുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നതിനൊപ്പം ഇക്കാര്യങ്ങള്‍ പഠിക്കുന്നതിന് ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണം എന്ന ആവശ്യവും അതിരൂപത ഭീമഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-11-23 09:37:00
Keywords ചങ്ങനാ
Created Date2019-11-23 09:24:53