category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഞായറാഴ്ചകളിൽ സ്കൂൾ മേളകളും ക്ലസ്റ്ററുകളും ഒഴിവാക്കണം: കത്തോലിക്ക കോൺഗ്രസ്
Contentചങ്ങനാശേരി: സ്കൂൾ മേളകളും ക്ലസ്റ്റർ ക്ലാസുകളും ഞായറാഴ്ചകളിൽ ഒഴിവാക്കാൻ ന്യൂനപക്ഷ കമ്മീഷൻ ഇടപ്പെടണമെന്ന് ചങ്ങനാശേരി കത്തീഡ്രൽ എകെസിസി ആവശ്യപ്പെട്ടു. ഞായറാഴ്ച ദിവസം കായിക മേള, മറ്റ് ക്ലാസുകൾ എന്നിവയുടെ ഹാജർ ഉറപ്പാക്കണമെന്ന ഉത്തരവ് ക്രൈസ്തവ സമുദായത്തോടുള്ള അവഗണനയും ന്യൂനപക്ഷ അവകാശങ്ങളിലുളള കടന്നുകയറ്റവുമാണ്. ഞായറാഴ്ച പ്രവൃത്തി ദിവസമാക്കി മാറ്റാനുള്ള ശ്രമമാണോ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യോഗം കത്തീഡ്രൽ വികാരി ഫാ. കുര്യൻ പുത്തൻ പുരയ്ക്കൽ ഉത്ഘാടനം ചെയ്തു. പ്രസിസന്റ് ടോമിച്ചൻ അയ്യരുകുളങ്ങര അദ്ധ്യക്ഷം വഹിച്ചു സൈബി അക്കര, ജോർജ് വർക്കി, ജോസി കല്ലുകളം, ജിജി പേരകശേരി, കുഞ്ഞുമോൻ തുമ്പുങ്കൽ, മോളിമ്മ താവളത്തിൽ, ജോയിച്ചൻ പീലിയാനിക്കൽ, മെരിനാ തരകൻ, മേരിക്കുട്ടി പാറക്കടവിൽ ജയിംസ് ചെന്നിത്തല, റോയി പുല്ലുകാട്ട് എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-11-23 09:58:00
Keywordsഞായറാഴ്ച
Created Date2019-11-23 09:44:54