category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സമൂഹമാധ്യമ സുവിശേഷ പ്രഘോഷണത്തിനു പുതിയ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ ഫിലിപ്പീന്‍സ് മെത്രാന്റെ ആഹ്വാനം
Contentമനില: ദൈവസ്നേഹത്തിന്റെ അടിസ്ഥാന സന്ദേശം ഓരോദിവസവും പുതിയ മാര്‍ഗ്ഗങ്ങളിലൂടെ പങ്കുവെച്ചിരിക്കണമെന്നും, സുവിശേഷ പ്രഘോഷണത്തില്‍ സര്‍ഗ്ഗാത്മകതയും, പുതിയ സമീപനങ്ങളും ഉണ്ടായിരിക്കണമെന്നും അതിനായി നവമാധ്യമങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കണമെന്നും ഫിലിപ്പീന്‍സിലെ പാസിഗ് രൂപതാധ്യക്ഷനും സഭയുടെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ്‌ മാസ് മീഡിയ കമ്മീഷന്‍ പ്രസിഡന്റുമായ ബിഷപ്പ് മൈലോ ഹൂബെര്‍ട്ട്. “സുവിശേഷത്തിന്റെ ഫലപ്രദമായ ആശയവിനിമയം” എന്ന വിഷയത്തെ ആസ്പദമാക്കി കത്തോലിക്ക സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് പ്രേഷിത വേല ചെയ്യുന്നവര്‍ക്കായി നവംബര്‍ 16ന് മനിലക്ക് സമീപമുള്ള മാണ്ടാലുയോങ്ങില്‍ വെച്ച് നടന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവകാരുണ്യത്തിന്റേയും, സ്നേഹത്തിന്റേയും കേന്ദ്ര സന്ദേശം അടിയന്തിരമായി ആശയവിനിമയം ചെയ്യേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ഇവിടെ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന യേശുവിന്റെ രക്ഷാകര സ്നേഹമാകുന്ന കേന്ദ്ര സന്ദേശം പങ്കുവെക്കുകയാണ് നമ്മുടെ ദൗത്യം. ‘സകല ജനതകളോടുമുള്ള ബന്ധം അനുകമ്പയോട് കൂടിയ ഹൃദയസംവാദത്തിലൂടെ ആയിരിക്കണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശത്തെ ഓര്‍മ്മിപ്പിച്ച ബിഷപ്പ് സമൂഹമാധ്യമ കൂട്ടായ്മകള്‍ ശത്രുതയില്‍ നിന്നും, വിദ്വേഷത്തില്‍ നിന്നും പിന്തിരിഞ്ഞ് സാഹോദര്യവും, സഹായമനസ്കതയുമുള്ള ഒരു സമൂഹമായി വര്‍ത്തിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ഫിലിപ്പീന്‍സ് മെത്രാന്‍ സമിതിയുടെ മീഡിയ കമ്മീഷന്റേയും, അരിയോപാഗസ് ഐ.എന്‍.സി എന്ന സ്ഥാപനത്തിന്റേയും സഹകരണത്തോടെ ‘ഓണ്‍ലൈന്‍ മിഷണറീസ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ‘യൂത്ത്പിനോയ്’എന്ന സംഘടന സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-11-23 12:15:00
Keywordsസുവിശേഷ
Created Date2019-11-23 11:53:43