category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപീഡനത്തിനിരയാകുന്ന ക്രൈസ്തവർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അയര്‍ലണ്ടില്‍ ‘സാക്ഷ്യ വാരം’
Contentഅര്‍മാഗ്: ലോകമെമ്പാടുമായി വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സഹോദരീ-സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാനും, പീഡനത്തിനിരയായവരുടെ വീരോചിതമായ വിശ്വാസത്തിനു സാക്ഷ്യം നല്‍കാനും ഐറിഷ് വിശ്വാസികളോട് ആഹ്വാനം ചെയ്തുകൊണ്ട് ‘സാക്ഷ്യ വാര’ (വീക്ക് ഓഫ് വിറ്റ്‌നസ്സ്)ത്തിന് ആരംഭം. ക്രിസ്തുരാജന്റെ തിരുനാള്‍ ദിനമായ നവംബര്‍ 24 ഞായറാഴ്ച അര്‍മാഗിലെ സെന്റ്‌ പാട്രിക് കത്തീഡ്രലില്‍വെച്ച് നടന്ന വിശുദ്ധ കുര്‍ബാനക്കിടെ അര്‍മാഗ് രൂപതയുടെ സഹായ മെത്രാനായ ബിഷപ്പ് മൈക്കേല്‍ റൌട്ടറാണ് ‘സാക്ഷ്യ വാര’ത്തിന് തുടക്കം കുറിച്ചത്. എല്ലാവര്‍ഷവും നവംബര്‍ 25 മുതല്‍ ഡിസംബര്‍ 1 വരെയാണ് സാക്ഷികളുടെ വാരമായി ആചരിക്കുക. അയര്‍ലണ്ടില്‍ പോലും ക്രിസ്തീയ ആശയങ്ങള്‍ പരസ്യമായി പ്രചരിപ്പിക്കുന്നത് പരിഹാസത്തിനും, അപമാനത്തിനും, ആക്രമണത്തിനും ഇടയാക്കുന്നുണ്ടെന്ന് ബിഷപ്പ് റൌട്ടര്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. അതിനാല്‍ ഓരോദിവസവും സാക്ഷികളാകുവാനാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ശരിയെന്ന് നമുക്കറിയുകയും, വിശ്വസിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുവാനും, രക്തസാക്ഷിത്വം വരിക്കുവാനുമാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2017 മുതല്‍ ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വന്ന മതപീഡനവും, രക്തസാക്ഷിത്വവും സംബന്ധിച്ച ചിലകണക്കുകളും ബിഷപ്പ് പരാമര്‍ശിച്ചു. ഇക്കാലയളവില്‍ 4305 ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെടുകയും, 1847 ദേവാലയങ്ങളും ബന്ധപ്പെട്ട സ്ഥലങ്ങളും ആക്രമിക്കപ്പെടുകയും, 3150 ക്രിസ്ത്യാനികള്‍ വിചാരണകൂടാതെ തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതേ കാലയളവില്‍ ആഗോള തലത്തില്‍ നടന്നിട്ടുള്ള മതപീഡനങ്ങളില്‍ എണ്‍പതു ശതമാനം ക്രൈസ്തവര്‍ക്ക് നേരെയായിരുന്നുവെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. രക്തസാക്ഷികള്‍ ചിന്തിയ രക്തവും, അടിച്ചമര്‍ത്തപ്പെടുന്നവരുടെ വേദനയും ഇരുട്ടില്‍ പോലും പോലും പ്രകാശം ചൊരിയുന്നുണ്ട്. തങ്ങളുടെ ജീവിതവും ആത്മാവും ഭാവിയും ദൈവത്തിന്റെ കയ്യില്‍ സമര്‍പ്പിക്കുവാനും വിശ്വാസികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് മെത്രാന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. കത്തോലിക്കാ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) ആണ് 'സാക്ഷ്യ വാര’ത്തിനു ആരംഭം കുറിച്ചിരിക്കുന്നത്. ഈ ആഴ്ചയില്‍ ‘ക്രൈസ്തവര്‍ നേരിടുന്ന മതപീഡന’ത്തെ ആസ്പദമാക്കി വിവിധ പ്രഭാഷണങ്ങളും, പ്രദര്‍ശനങ്ങളും നടക്കും. അയര്‍ലണ്ടിലെ വിവിധ രൂപതകളുടെയും ഇടവകകളുടെയും പ്രാര്‍ത്ഥനാ സഹായത്തോടെ നാളെ ‘റെഡ് വെനസ്ഡേ’ ജാഗരണ പ്രാര്‍ത്ഥനയും സംഘടിപ്പിക്കുന്നുണ്ട്. അര്‍മാഗിലെ സെന്റ്‌ പാട്രിക് കത്തീഡ്രലില്‍ വെച്ച് നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് ഈമണ്‍ മാര്‍ട്ടിന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-11-26 14:24:00
Keywordsഅയര്‍
Created Date2019-11-26 14:02:31