category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading"ടോട്ട പുൽക്രാ" ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വനിതാ ഫോറം ദേശീയ സമ്മേളനം അവിസ്മരണീയമാക്കാൻ യൂണിറ്റുകൾ
Contentപ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വനിതാ ഫോറത്തിന്റെ ഡിസംബർ ഏഴിന് നടക്കുന്ന ദേശീയ സമ്മേളനം അവിസ്മരണീയമാക്കാൻ യുണിറ്റ് തലങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നതായി ഭാരവാഹികൾ അറിയിച്ചു .വിശ്വാസമെന്ന ഒരു കുടക്കീഴിൽ പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുന്നാളിന്റെ മുന്നോടിയായി ബർമിംഗ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിൽ എത്തിച്ചേരുന്നതിനായി രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള വനിതാ ഫോറം യൂണിറ്റുകൾ കോച്ചുകളും മറ്റു സ്വകാര്യ വാഹനങ്ങളും ഉൾപ്പടെ ബുക്ക് ചെയ്തു കഴിഞ്ഞു. രാവിലെ ഒൻപതു മണിക്ക് രെജിസ്ട്രേഷനോടെ ആരംഭിക്കുന്ന സമ്മേളനത്തിന്റെ ഉത്‌ഘാടനം പത്തു മണിക്കാണ് ക്രമീകരിച്ചിരിക്കുന്നത്. പത്തു മുപ്പതു മുതൽ ഡോ . സി. ജോവാൻ ചുങ്കപ്പുര നയിക്കുന്ന പ്രത്യേക ക്ലാസ്സ് ക്രമീകരിച്ചിട്ടുണ്ട്. പതിനൊന്ന് നാൽപ്പത്തി അഞ്ചിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും. ഒരു മണിക്ക് ഉച്ചഭക്ഷണം, രണ്ടു മണി മുതൽ വിവിധ റീജിയനുകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, മൂന്നു മുപ്പതിന് ദമ്പതീ വർഷത്തിന്റെ ഉത്‌ഘാടനം എന്നിങ്ങനെ ആണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. സർവമനോഹരിയായ പരിശുദ്ധ കന്യകാ മറിയത്തിൽ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും , അനുസരണത്തിന്റെയും നിറവ് ധ്യാനവിഷയമാക്കുന്ന ഈ ഒത്തുചേരൽ വിശ്വാസത്തിന്റെയും സാക്ഷ്യത്തിന്റെയും മഹാസമ്മേളനം ആക്കിത്തീർക്കുവാനുള്ള പരിശ്രമത്തിലാണ് രൂപതയിലെ വനിതകൾ എന്ന് രൂപതാ വികാരി ജെനെറൽ റവ. ഫാ. ജിനോ അരീക്കാട്ട് എം സി.ബിഎസ്‌, റവ. ഫാ. ജോസ് അഞ്ചാനിക്കൽ, വനിതാ ഫോറം പ്രസിഡന്റ് ജോളി മാത്യു എന്നിവർ അറിയിച്ചു. </p> <iframe width="640" height="360" src="https://www.youtube.com/embed/O2UTvvl9xl8" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-11-27 11:50:00
Keywordsഗ്രേറ്റ് ബ്രിട്ടൺ
Created Date2019-11-27 11:28:10