category_idMirror
Priority1
Sub CategoryNot set
statusPublished
PlaceNot set
Mirror DayTuesday
Headingലോകത്തെ മാറ്റിമറിച്ച 6 കത്തോലിക്ക ശാസ്ത്രജ്ഞർ
Contentസ്വന്തം വാദത്തെ ന്യായീകരിക്കാന്‍ കത്തോലിക്കാസഭ ശാസ്ത്രത്തിന് എതിരാണെന്ന ആക്ഷേപം ചില യുക്തിവാദികള്‍ ഉന്നയിക്കുന്നത് പതിവ് കഥയാണ്. എന്നാല്‍ പച്ചയായ യാഥാര്‍ത്ഥ്യത്തെ മനപൂര്‍വ്വം മറച്ചുവെച്ചു കൊണ്ടാണ് ഈ ആക്ഷേപമെന്നതാണ് സത്യം. തിരുസഭ ശാസ്ത്ര പുരോഗതിക്ക് തുരങ്കം വയ്ക്കുന്നുവെന്ന് പറയുമ്പോൾ അവരുടെ വാദത്തെ ഖണ്ഡിക്കാനായി നമുക്ക് ചൂണ്ടി കാണിച്ചു കൊടുക്കാൻ പേരുകേട്ട നൂറുകണക്കിന് കത്തോലിക്കാ ശാസ്ത്രജ്ഞരുടെ പട്ടിക തന്നെയുണ്ട്. ആ പട്ടികയിലെ ആറു പേരെയാണ് ഇന്ന് പരിചയപ്പെടുന്നത്. 1. #{red->none->b->ലൂയിസ് പാസ്റ്റർ: ‍}# രസതന്ത്ര വൈദ്യശാസ്ത്ര മേഖലയില്‍ നിര്‍ണ്ണായക കണ്ടുപിടിത്തങ്ങള്‍ നടത്തിയ ഫ്രഞ്ച് ശാസ്ത്രജ്ഞനായിരിന്നു ലൂയിസ് പാസ്റ്റര്‍. അദ്ദേഹം കണ്ടുപിടിച്ച പാസ്ചറൈസേഷൻ പ്രക്രിയ രോഗപ്രതിരോധ ഗവേഷണത്തിൽ വലിയൊരു വഴിത്തിരിവായി മാറി. അടിയുറച്ച ഒരു കത്തോലിക്കാ വിശ്വാസിയായിരുന്നു ലൂയിസ് പാസ്റ്റർ. ഒരിക്കൽ അദ്ദേഹം ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ, ജപമാല ചൊല്ലി പ്രാർത്ഥിക്കുകയായിരുന്നു. ഇത് കണ്ട ഒരു യുവാവ് ശാസ്ത്രത്തിലുളള അറിവില്ലായ്മയാണ് അദ്ദേഹത്തെ പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് പറഞ്ഞു. എന്നാല്‍ ലൂയിസ് പാസ്റ്റർ താനാരാണെന്ന് ആ യുവാവിനോട് വിശദീകരിച്ചു കൊടുത്തപ്പോഴാണ് താൻ ചോദിച്ച ചോദ്യത്തിന്റെ പൊള്ളത്തരം യുവാവിന് മനസ്സിലായത്. കുറച്ചു ശാസ്ത്രം നിങ്ങളെ ദൈവത്തിൽ നിന്നും അകറ്റുമ്പോൾ, കൂടുതൽ ശാസ്ത്രം നിങ്ങളെ ദൈവത്തിലേക്ക് മടക്കി കൊണ്ടുവരുമെന്ന് പാസ്റ്റർ ഒരിക്കൽ പ്രസ്താവിച്ചിരിന്നു. 2. #{red->none->b->ഗ്രിഗർ മെൻഡൽ: ‍}# ആധുനിക ജനിതകശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഒരു അഗസ്റ്റിനിയൻ സന്യാസിയായിരുന്നു ഫാ. ഗ്രിഗർ മെൻഡൽ. ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഓസ്ട്രിയൻ സിലേഷ്യയിൽ ഇപ്പോൾ ചെക്ക് ഗണരാജ്യത്തിൽ പെടുന്ന ഹീൻസെൻഡ്രോഫ് ബീ ഓദ്രാവിലെ ഒരു ജർമ്മൻ കുടുംബത്തിലാണ് മെൻഡൽ ജനിച്ചത്. മൊറോവിയയിലെ സെന്‍റ് തോമസ് സന്യാസി മഠത്തിലെ തന്‍റെ പയര്‍ചെടികള്‍ നിറഞ്ഞ തോട്ടത്തില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ ലോകത്തിന് മുന്നില്‍ ജനിതകശാസ്ത്രത്തിന്റെ വാതായനങ്ങള്‍ തുറന്നു നല്‍കിയ അദ്ദേഹം അടിയുറച്ച കത്തോലിക്ക വിശ്വാസിയായിരിന്നു, അതിലും ഉപരി ഒരു വൈദികനായിരിന്നു. 3. #{red->none->b->വിശുദ്ധ ജ്യുസപ്പേ മോസ്കാട്ടി: ‍}# പ്രമേഹം നിയന്ത്രിക്കാൻ ഇൻസുലിൻ ഉപയോഗിച്ച ആദ്യത്തെ ഡോക്ടര്‍ മോസ്കാട്ടിയാണ്. അനുദിനം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തിരിന്ന അദ്ദേഹം അടിയുറച്ച വിശ്വാസിയായിരുന്നു. പ്രാര്‍ത്ഥനയിലൂടെയും ദാനധര്‍മ്മങ്ങളിലൂടെയും അനേകര്‍ക്ക് യേശുവിനേ പകര്‍ന്നുകൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ദൈവീക വെളിപാടെന്ന ഒരു ശാസ്ത്രം മാത്രമേ മാറ്റമില്ലാത്തതായി ഉള്ളുവെന്നും, നമ്മൾ ചെയ്യുന്ന പ്രവർത്തികളെല്ലാം ആത്മാവിലേക്കും, സ്വർഗ്ഗത്തിലേക്കും കേന്ദ്രീകരിക്കുന്നതായിരിക്കണമെന്നും മോസ്കാട്ടി പറഞ്ഞിട്ടുണ്ട്. 4. #{red->none->b-> ലൂയിസ് ഡി ബ്രോഗ്ലി:}# ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായിരുന്ന ലൂയിസ് ഡി ബ്രോഗ്ലിക്കു ക്വാണ്ടം മെക്കാനിക്സിൽ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചു നോബൽ സമ്മാനം ലഭിച്ചിരിന്നു. കടുത്ത കത്തോലിക്കാ വിശ്വാസിയായിരുന്ന ലൂയിസ് ഡി ബ്രോഗ്ലി. പ്രകാശം എന്ന ഊർജ രൂപത്തെക്കുറിച്ച് അക്കാലം വരെ നിലവിലിരുന്ന ക്വാം സിദ്ധാന്തമോ ഇലക്ട്രോണുകളുടെ കണസിദ്ധാന്തമോ പൂർണമായും തൃപ്തികരമല്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം അന്നുണ്ടായിരിന്ന പല കണ്ടുപിടിത്തങ്ങളെയും മാറ്റിമറിച്ചു. തന്റെ കത്തോലിക്ക വിശ്വാസം അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിരിന്നുവെന്നത് മറ്റൊരു വസ്തുത. 5. #{red->none->b->ഫാ. ജോർജ് ലെമേയ്റ്റർ: ‍}# ബിഗ് ബാംഗ് തിയറിയുടെ പിതാവായി അറിയപ്പെടുന്നയാളാണ് കത്തോലിക്ക വൈദികനായിരുന്ന ഫാ. ജോർജ് ലെമേയ്റ്റർ. ജ്യോതി ശാസ്ത്രജ്ഞനും, കത്തോലിക് യൂണിവേഴ്സിറ്റി ഓഫ് ല്യൂവെനിലെ ഭൗതികശാസ്ത്ര പ്രൊഫസ്സറും ആയിരുന്ന അദ്ദേഹം പ്രപഞ്ചം വികസിക്കുന്നുണ്ടെന്ന ആശയം സൈദ്ധാന്തികമായി മുന്നോട്ട് വെക്കുകയായിരിന്നു. ഇത് പിന്നീട് എഡ്വിൻ ഹബ്ബിൾ നിരീക്ഷണങ്ങളിലൂടെ തെളിയിച്ചു. ബൈബിൾ ഒരു ശാസ്ത്ര പുസ്തകമല്ലായെന്ന് മനസ്സിലാക്കുമ്പോൾ മതവും ശാസ്ത്രവും തമ്മിലുള്ള പണ്ടത്തെ തർക്കം അവസാനിക്കുമെന്ന് ജോർജ് ലെമേയ്റ്റർ പറഞ്ഞിട്ടുണ്ട്. 6. #{red->none->b->ജെറോം ലെജിയുനി: ‍}# ഡൗൺ സിന്‍ഡ്രോമിന് കാരണമെന്താണെന്ന് കണ്ടുപിടിച്ചയാളാണ് ജെറോം ലെജിയുനി. രോഗാവസ്ഥക്ക് ഒരു മരുന്നു കണ്ടുപിടിക്കാനാണ് അദ്ദേഹം ഗവേഷണം നടത്തിയതെങ്കിലും ഇതിന്റെ മറവില്‍ ഭ്രൂണഹത്യ നടത്താനായി കണ്ടുപിടുത്തം ഉപയോഗിക്കപ്പെടുന്നതിൽ ലെജിയുനി ആശങ്ക പങ്കു വച്ചിട്ടുണ്ട്. ശക്തമായ പ്രോലൈഫ് നിലപാടുകൾ എടുത്തതിന്റെ പേരിലാണ് അദ്ദേഹത്തിന് നോബൽ സമ്മാനം നിഷേധിക്കപ്പെട്ടതെന്ന വാദം സജീവമാണ്. എന്നാൽ ജോൺ പോൾ മാർപാപ്പ അദ്ദേഹത്തെ ജീവന് വേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ ആദ്യ അധ്യക്ഷനായി ഉയർത്തി. ജെറോം ലെജിയുനിയുടെ നാമകരണ നടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ജനിതകശാസ്ത്രം മുതൽ ഊർജ്ജതന്ത്രം വരെയുള്ള മേഖലകളിൽ ചരിത്രത്തെ മറ്റേത് പ്രസ്ഥാനത്തെക്കാള്‍ ഉപരിയായി കത്തോലിക്കാസഭ കൂടുതൽ സംഭാവനകൾ നൽകിയിട്ടുണ്ട്. കത്തോലിക്കാ വിശ്വാസികളായ ശാസ്ത്രജ്ഞരുടെ എണ്ണം ചരിത്രത്താളുകളിൽ ദിനംപ്രതി വർദ്ധിക്കുകയാണെന്നത് വസ്തുതയാണ്. സത്യം ഇതായിരിക്കെ വ്യാജ പ്രചരണങ്ങളിലൂടെ സഭ ശാസ്ത്ര വിരുദ്ധമാണെന്നും ശാസ്ത്രീയ തെളിവുകള്‍ക്കു നിരക്കാത്താണെന്നുമുള്ള യുക്തിവാദികളുടെ പ്രചരണത്തില്‍ അല്പ്പം പോലും സത്യമില്ലായെന്നാണ് യാഥാര്‍ത്ഥ്യം. വിശുദ്ധരുടെ നാമകരണത്തിന് കാരണമായി പരിഗണിക്കുന്ന അത്ഭുതങ്ങള്‍, ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ എന്നിവ ശാസ്ത്രീയ തെളിവുകളോടെയാണ് സഭ സ്ഥിരീകരിക്കുന്നത് എന്നത് മറ്റൊരു വസ്തുത. തിരുസഭ എത്രയോ സുന്ദരം. #repost
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-01-24 11:00:00
Keywordsശാസ്ത്ര
Created Date2019-12-03 17:23:28