category_id | Faith And Reason |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | അസംബ്ലീസ് ഓഫ് ഗോഡ് പ്രഭാഷകനും ആയിരക്കണക്കിന് വിശ്വാസികളും കത്തോലിക്ക സഭയിലേക്ക് |
Content | കൊച്ചി: പ്രമുഖ സുവിശേഷ പ്രഘോഷകനും ടി.വി പ്രഭാഷകനും അസംബ്ലീസ് ഓഫ് ഗോഡ് പ്രൊട്ടസ്റ്റന്റ് പാസ്റ്ററുമായ സജിത്ത് ജോസഫും ‘ഗ്രേസ് കമ്മ്യൂണിറ്റി’ എന്ന പേരിലുള്ള പെന്തക്കൊസ്തു മുന്നേറ്റത്തിന് കീഴിലുള്ള ആയിരകണക്കിന് വിശ്വാസികളും കത്തോലിക്ക സഭയിലേക്ക്. ഏഴു വർഷം നീണ്ട അന്വേഷണത്തിനും പ്രാർത്ഥനയും വിചിന്തനത്തിനും ശേഷമാണ് പാസ്റ്റർ സജിത്ത് ജോസഫും വിശ്വാസി സമൂഹവും കത്തോലിക്കാ സഭയിലേക്ക് തിരിച്ചെത്തുന്നുന്നത്. ബ്രദര്‍ സജിത്ത് നയിക്കുന്ന ‘ഗ്രേസ് കമ്മ്യൂണിറ്റി’ പെന്തക്കോസ്റ്റല്‍ മുന്നേറ്റത്തിന് ഇന്ന് എല്ലാ ഭൂഖണ്ഡങ്ങളിലും ശാഖകളും ഉപശാഖകളുമുണ്ട്. ഇതിലെ എല്ലാ വിശ്വാസികളും ഈ ക്രിസ്തുമസ് ആഘോഷിക്കുക മാതൃസഭയോടു ചേര്‍ന്നായിരിക്കും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെന്തക്കൊസ്തു സെമിനാരിയിൽ ക്ലാസെടുത്തു കൊണ്ടിരിക്കെ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നുയര്‍ന്ന ചോദ്യമാണ് അദ്ദേഹത്തെ പുനര്‍വിചിന്തനത്തിലേക്ക് നയിച്ചത്. വിവരിക്കുന്ന സഭാ ചരിത്രം മുഴുവൻ ഇക്കഴിഞ്ഞ അഞ്ഞൂറു വർഷത്തെ സംഭവങ്ങളാണെന്നും അതിനു മുമ്പുള്ള 1500 വർഷത്തെ ചരിത്രമെന്താണെന്നും സഭയെയും തിരുവചനത്തെയും കുറിച്ച് പറയുമ്പോഴൊക്കെ അപ്പസ്‌തോലിക സഭകളിലെ വേദപാരംഗതരെയും വിശുദ്ധരെയും ഉദ്ധരിക്കുന്നുമുണ്ടെന്ന ചോദ്യം അദ്ദേഹത്തെ നീണ്ട പഠനത്തിലേക്ക് നയിക്കുകയായിരിന്നു. യേശുവിന്റെ മഹത്വമാർന്ന പ്രകാശം സത്യസഭയെ അന്വേഷിച്ചുള്ള വഴികൾ താണ്ടാൻ തന്നെ അനുവദിച്ചുവെന്നും കേരളത്തിലെ മൂന്നു റീത്തിലുള്ള സഭാ പിതാക്കന്മാരെയും വ്യക്തിപരമായി കണ്ടു സംസാരിക്കുവാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു.
ലാറ്റിൻ സഭയിലെ ബിഷപ്പുമാരുടെ സമ്മേളനത്തിൽ ‘ഗ്രേസ് കമ്യൂണിറ്റി’യെക്കുറിച്ച് വിശദമായി സംസാരിക്കുവാന്‍ അവസരം ലഭിച്ചു. ബിഷപ്പുമാരെല്ലാം ഹൃദ്യമായ സ്വാഗതമാണ് നൽകിയത്. യാക്കോബായ- ഓർത്തഡോക്‌സ് സഭാംഗങ്ങൾ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ ‘ഗ്രേസ് കമ്മ്യൂണിറ്റി’ ഇനി എക്യുമെനിക്കൽ സ്വഭാവത്തോടെ തുടരുന്ന സംവിധാനമായിരിക്കും. വിശ്വാസ വഴിയിൽ തെറ്റായി സഞ്ചരിക്കുന്നവരെ അപ്പസ്‌തോലിക സഭയിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന ചാലകമായി പ്രവർത്തിക്കുകയാണ് ‘ഗ്രേസ് കമ്മ്യൂണിറ്റി’യുടെ ഇനിയുള്ള നിയോഗമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അപ്പസ്‌തോലിക സഭകളിൽ നിന്ന് കഴിഞ്ഞ കാലങ്ങളിൽ വിവിധ പെന്തക്കോസ്തു സഭകളിലേക്ക് ചേർന്നവർ ആയിരങ്ങളാണ്. ചങ്ങനാശേരിയിൽനിന്നുമാത്രം ഇരുനൂറില്‍പ്പരം കുടുംബങ്ങളുണ്ട് ‘ഗ്രേസ് കമ്യൂണിറ്റി’യിൽ. ഇവരെല്ലാം മാതൃസഭയിലേക്ക് മടങ്ങിവരികയാണ്. ലാറ്റിൻ സഭയിലേക്കാണ് ബ്രദർ സജിത്തും കുടുംബവും മടങ്ങുന്നത്. കത്തോലിക്ക സഭയിലേക്കുള്ള മടക്കയാത്രയുടെ കാരണങ്ങള്‍ വിവരിച്ചുകൊണ്ട് ഇന്ന്‍ (ഡിസംബര്‍ 10) രാവിലെ 11.30 മുതല്‍ പ്രത്യേക പ്രഭാഷണം ഗ്രേസ് കമ്മ്യൂണിറ്റി നടത്തുന്നുണ്ട്. തത്സമയ സംപ്രേക്ഷണം ഗ്രേസ് കമ്മ്യൂണിറ്റിയുടെ യൂട്യൂബ് ചാനലിലും ബ്രദർ സജിത്തിന്റെ ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | https://facebook.com/story.php?story_fbid=2526863480936089&id=100008373842170 |
News Date | 2019-12-10 10:26:00 |
Keywords | പെന്തക്കു, പ്രൊട്ട |
Created Date | 2019-12-10 10:04:45 |