category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയേശുവിനെ പിന്തുടരാന്‍ 'ഐ ആം ജീസസ് ക്രൈസ്റ്റ്' വീഡിയോ ഗെയിം
Contentസാന്‍ ഫ്രാന്‍സിസ്കോ: 'ഐ ആം ജീസസ് ക്രൈസ്റ്റ്' എന്ന പേരിൽ പുറത്തിറങ്ങാൻ പോകുന്ന വിർച്വൽ റിയാലിറ്റി വീഡിയോ ഗെയിം ആഗോള തലത്തില്‍ ചർച്ചയാകുന്നു. യേശു ക്രിസ്തുവിന്റെ ജീവിതം അടുത്തറിയാൻ സാധിക്കുന്നുവെന്നതാണ് ഗെയിമിന്റെ ഏറ്റവും വലിയ സവിശേഷത. യേശു പരസ്യ ജീവിതക്കാലത്ത് ചെയ്തതുപോലെ അന്ധനെ സൗഖ്യമാക്കുന്നതും, കടലിനെ ശാന്തമാക്കുന്നതുമടക്കം ഏതാണ്ട് മുപ്പതോളം അത്ഭുതങ്ങൾ ഗെയിമിൽ ചെയ്യുവാൻ സാധിക്കമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓരോ അത്ഭുതത്തിന് ശേഷവും പ്രസ്തുത അത്ഭുതത്തെ പറ്റി വിവരിക്കുന്ന ബൈബിൾ ഭാഗങ്ങളും കാണുവാൻ സാധിക്കും. </p> <blockquote class="twitter-tweet"><p lang="en" dir="ltr">I Am Jesus Christ is a real game based on the New Testament. Watch the announcement trailer here: <a href="https://t.co/Sh45IhAlI0">pic.twitter.com/Sh45IhAlI0</a></p>&mdash; IGN (@IGN) <a href="https://twitter.com/IGN/status/1203192665023467520?ref_src=twsrc%5Etfw">December 7, 2019</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> പരിശുദ്ധാത്മാവിന്റെ ശക്തി സ്വീകരിക്കാനായി പ്രാർത്ഥിക്കണമെന്നതും ഗെയിമിന്റെ മറ്റൊരു പ്രത്യേകതയാണ്. ഐ.ജി.എൻ എന്ന വിനോദ വെബ്സൈറ്റാണ് ഗെയിമിന്റെ ട്രെയിലർ ട്വിറ്ററില്‍ ഷെയർ ചെയ്തിരിക്കുന്നത്. ഇതുവരെ അറുപത് ലക്ഷത്തോളം ആളുകളാണ് ട്വിറ്ററില്‍ മാത്രം ട്രെയിലർ വീക്ഷിച്ചിരിക്കുന്നത്. ഗെയിം പുറത്തിറങ്ങുന്ന ദിവസം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 'സ്റ്റീം' എന്ന പ്രശസ്തമായ ഗെയിമിംഗ് സൈറ്റിൽ 'ഐ ആം ജീസസ് ക്രൈസ്റ്റ്' വീഡിയോ ഗെയിം ഉടൻ ലഭ്യമാകുമെന്നാണ് സൂചന. അതേസമയം ഗെയിമിന്റെ ഉള്ളടക്കത്തിന്റെ പേരില്‍ മാത്രം അനുകൂലിക്കാന്‍ കഴിയില്ലായെന്ന വിലയിരുത്തലുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-12-11 12:21:00
Keywordsഗെയി
Created Date2019-12-11 11:58:46