category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഞായറാഴ്ച അപ്രഖ്യാപിത പ്രവൃത്തി ദിനമാക്കുന്ന നടപടി പിന്‍വലിക്കണം
Contentതൊടുപുഴ: ആഴ്ചയില്‍ ഒരു ദിവസം ലോകമെമ്പാടും അവധി അനുവദിക്കുകയും അത് അവകാശമായി നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ആഴ്ചയിലെ ഏക അവധിദിനമായ ഞായറാഴ്ചയും പതിവായി അപ്രഖ്യാപിത പ്രവൃത്തി ദിനമാക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നയം അടിയന്തരമായി തിരുത്തണമെന്ന് കത്തോലിക്ക കോണ്ഗ്രാസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം. നീറ്റ് പരീക്ഷകള്‍, ദേശീയ മെറിറ്റ് കം മീന്‍ പരീക്ഷകള്‍, സംസ്ഥാന സര്‍ക്കാരിന്റെ പിഎസ്സി പരീക്ഷകള്‍, സാക്ഷരത തുല്യ പരീക്ഷകള്‍ ഉപജില്ല, ജില്ല, സംസ്ഥാന, ശാസ്ത്ര പരിചയ, കായിക കലാ മേളകള്‍, ഐ ടി അറ്റ് സ്‌കൂളിന്റെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള പരിശീലന പരിപാടികള്‍, പ്രധാന അധ്യാപകര്‍ക്കായി സീമാറ്റ് നടത്തുന്ന പരിശീലനങ്ങള്‍, കെ.ടെറ്റ് പരീക്ഷകള്‍ തുടങ്ങിയവയെല്ലാം ഞായറാഴ്ചകളില്‍ നടത്തുന്ന സമീപനങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ക്രൈസ്തവരെ ഞായറാഴ്ചകളിലെ പ്രാര്‍ഥനകളില്‍നിന്നു തടസപ്പെടുത്തുന്ന ഞായറാഴ്ചത്തെ അപ്രതീക്ഷിത പ്രവൃത്തിദിനം മതവിശ്വാസങ്ങളോടുള്ള അവഗണനയായി മാത്രമേ കാണാന്‍ കഴിയൂ. ഭാരവാഹികളുടെ യോഗത്തില്‍ ഡയറക്ടര്‍ ഫാ.ജിയോ കടവി, ടോണി പുഞ്ചക്കുന്നേല്‍,പി.ജെ.പാപ്പച്ചന്‍, സാജു അലക്‌സ്, ഡോ.ജോസുകുട്ടി ജെ.ഒഴുകയില്‍, തോമസ് പീടികയില്‍, ബെന്നി ആന്റണി, ആന്റണി എല്‍. തൊമ്മാന, തൊമ്മി പിടിയത്ത് എന്നിവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-12-14 09:38:00
Keywordsഞായ
Created Date2019-12-14 09:20:40