category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസിറിയൻ ക്രൈസ്തവർക്ക് സഹായം നിഷേധിക്കാൻ യുഎന്നില്‍ ഇസ്ലാമിസ്റ്റുകളുടെ ശ്രമം
Contentസിറിയൻ ക്രൈസ്തവർക്ക് അവകാശപ്പെട്ട സഹായം നിഷേധിക്കാൻ ഐക്യരാഷ്ട്രസഭയിലെ മുസ്ലിം നേതാക്കൾ ശ്രമിച്ചതായി ആക്ഷേപം ഉയരുന്നു. അഭയാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന യുണൈറ്റ് നേഷൻസ് റെഫ്യൂജി ഏജൻസിയിൽ നിന്ന് ലഭിക്കേണ്ട സഹായമാണ് തങ്ങൾക്ക് നിഷേധിക്കപ്പെട്ടതെന്ന് ക്രിസ്ത്യൻ അഭയാർത്ഥികൾ ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്ക് എന്ന മാധ്യമത്തോട് പറഞ്ഞു. ജോർദാനിലെ ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥർക്കെതിരെയാണ് ക്രൈസ്തവർ പരാതിപ്പെട്ടിരിക്കുന്നത്. തങ്ങൾക്ക് പീഡനങ്ങളും, പരിഹാസവും സഹിക്കേണ്ടി വന്നുവെന്നും, തങ്ങളെ അവർ ഓഫീസിൽ പോലും പ്രവേശിപ്പിക്കാൻ തയ്യാറായില്ലെന്നും ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസിയായി മാറിയ ഹസൻ എന്ന സിറിയൻ വംശജൻ വെളിപ്പെടുത്തി. ജോർദാൻ പോലീസ് അറസ്റ്റ് ചെയ്യുമെന്നുളള ഭീതിയും കൊലപ്പെടുത്തുമെന്നുളള ഭയവും മൂലം ഹസനും കുടുംബവും ഇപ്പോൾ ഒളിവിലാണ് കഴിയുന്നത്. ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത് ജോർദാനിൽ വളരെ ഗൗരവമേറിയ കുറ്റമാണ്. ഇതിനാല്‍ ക്രൈസ്തവർക്ക് യുണൈറ്റഡ് നേഷൻസ് റെഫ്യൂജി ഏജൻസിയിൽ നിന്നും വിവേചനം നേരിടേണ്ടിവരുന്നു. അതിനാലാണ് പശ്ചിമേഷ്യയിൽ നിന്നുള്ള നിരവധി മുസ്‌ലിം അഭയാർത്ഥികൾക്ക് അമേരിക്കയിലും, ബ്രിട്ടനിലുമടക്കം അഭയം നൽകിയപ്പോൾ വളരെ കുറച്ചു ക്രൈസ്തവ അഭയാർത്ഥികളെ മാത്രം അവർ സ്വീകരിച്ചത്. ക്രൈസ്തവ അഭയാർത്ഥികൾക്ക് പരിഗണന നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്കുമായി 2017ൽ നടത്തിയ അഭിമുഖത്തിൽ പറഞ്ഞിരുന്നെങ്കിലും, പശ്ചിമേഷ്യയിലെ ഇസ്ലാമിക രാജ്യങ്ങൾ അതിന് തടയിടാൻ ശ്രമിക്കുകയാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-12-14 09:54:00
Keywordsസിറിയ
Created Date2019-12-14 10:06:45