category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading' മുതിർന്ന പൗരന്മാരുടെ പരിപാലനത്തിന് ശക്തമായ നിയമനിർമ്മാണം അനിവാര്യം'
Contentകൊച്ചി: മാതാപിതാക്കൾ, മുതിർന്ന പൗരന്മാർ എന്നിവരെ പരിപാലിക്കുന്നത് ഉറപ്പുവരുത്തുവാൻ സഹായകരമായ നിയമങ്ങൾ നിലവിലുള്ളത് അപര്യാപ്തമാണെന്നും ഭേദഗതി അനിവാര്യമാണെന്നും സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റ്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടേയും പരിപാലനം, ക്ഷേമം എന്നിവ സംബന്ധിച്ചു കേന്ദ്ര സർക്കാർ, നിയമ പരിഷ്കരണ നിർമ്മാണം നടത്തുന്നതിനെ പ്രോലൈഫ്‌ അപ്പോസ്തലേറ്റ് സ്വാഗതം ചെയ്യുന്നു. ജീവിതം മുഴുവൻ കുടുംബത്തിനും മക്കൾക്കും സമൂഹത്തിനുമായി സമർപ്പിച്ചവരെ വാർധ്യക്യത്തിൽ അനാദരിക്കരുത്. ഇവർക്ക് നേരെയുള്ള ശാരീരിക മാനസിക പീഡനങ്ങൾ വർദ്ധിക്കുന്നതായി വിവിധ പഠനങ്ങൾ വെളിപ്പെടുത്തപ്പെടുന്ന സാഹചര്യത്തിൽ വ്യക്തമായ വ്യവസ്ഥകളോടെ നിയമവും നടപടികളും ആവശ്യമാണ്. സംസ്ഥാന സർക്കാരുകളും മുതിർന്ന പൗരന്മാരുടെ നിയമപരിരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തണമെന്നും സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലറ്റിന്റെ സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു. .
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-12-16 09:44:00
Keywordsവയോജന
Created Date2019-12-16 09:21:56