category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ പുരാതന ബൈബിൾ പ്രദർശിപ്പിക്കും
Contentതീവ്ര ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ബൈബിൾ പ്രദർശിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇസ്ലാമിക പഠനത്തിനും, ഗവേഷണത്തിനുമായുള്ള റിയാദിലെ കിംഗ് ഫൈസൽ സെന്ററിലായിരിക്കും കിംഗ് ജയിംസ് ബൈബിളിന്റെ ആദ്യ പതിപ്പുകളിൽ ഒന്നിന്റെ പ്രദർശനം നടത്തപ്പെടുക. 1611 പ്രസിദ്ധീകരിച്ച കിംഗ് ജെയിംസ് ഇംഗ്ലീഷ് ബൈബിൾ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇംഗ്ലീഷ് ഗ്രന്ഥങ്ങളിലൊന്നാണ്. 1604ൽ ഇംഗ്ലണ്ടിലെയും, സ്കോട്ട്‌ലൻഡിലെയും രാജാവായിരുന്ന ജെയിംസ് ഒന്നാമനാണ് ഇംഗ്ലീഷ് ബൈബിൾ വിവർത്തനത്തിന് അനുവാദം നൽകിയത്. പ്രഗത്ഭരായ ദൈവ ശാസ്ത്രജ്ഞനായിരുന്നു ബൈബിൾ വിവർത്തനം ചെയ്യാൻ നേതൃത്വം നൽകിയത്. ആദ്യമൊക്കെ വലിയ പ്രചാരം ലഭിച്ചില്ലെങ്കിലും പിന്നീട് ആംഗ്ലിക്കൻ സഭയുടെ ഔദ്യോഗിക ബൈബിൾ വിവർത്തനമായി കിംഗ് ജയിംസ് ബൈബിൾ മാറുകയായിരുന്നു. പ്രദർശനത്തിനായി ലോൺ വ്യവസ്ഥയിൽ ഒരു സൗദി പൗരൻ ബൈബിൾ, കിംഗ് ഫൈസൽ സെന്ററിന് കൈമാറുകയായിരുന്നു. അടുത്ത വർഷം ആരംഭത്തില്‍ തന്നെ റിയാദിൽ വച്ച് പ്രദർശനം നടത്തുമെന്നാണ് സൗദി മാധ്യമമായ അല്‍അറബ്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-12-18 17:36:00
Keywordsസൗദി
Created Date2019-12-18 17:13:56