category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇസ്ലാമികമല്ല, മതേതര രാജ്യമായി ഗാംബിയയെ പ്രഖ്യാപിക്കണം: ആവശ്യവുമായി ക്രൈസ്തവ സമൂഹം
Contentബാൻ‌ജൂൾ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയയെ മതേതര രാജ്യമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ക്രൈസ്തവ സമൂഹം രംഗത്ത്. അഡമാ ബാരോ എന്ന ഇപ്പോഴത്തെ പ്രസിഡന്റ് തുല്യനീതി നടപ്പിലാക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങൾ ക്രൈസ്തവർ നേരിടുന്നുണ്ട്. ഭരണഘടനയുടെ ആമുഖത്തിൽ ' സെക്കുലർ' എന്ന പദം എഴുതി ചേർക്കണമെന്ന ആവശ്യമാണ് കത്തോലിക്കരും, ആംഗ്ലിക്കൻ വിശ്വാസികളും, മെത്തഡിസ്റ്റ് വിശ്വാസികളുമുൾപ്പെടുന്ന 'ക്രിസ്ത്യൻ കൗൺസിൽ ഓഫ് ദി ഗാംബിയ' എന്ന സംഘടനയുടെ പ്രതിനിധികൾ ഉന്നയിച്ചിരിക്കുന്നത്. വിസ്തൃതിയിൽ വളരെ ചെറിയ രാജ്യമായ ഗാംബിയയില്‍ ഇരുപത്തിനാല് ലക്ഷം ജനങ്ങളാണ് അധിവസിക്കുന്നത്. ഇസ്ലാം മത ഭൂരിപക്ഷ രാജ്യത്ത് ക്രൈസ്തവ ജനസംഖ്യ ഒന്‍പത് ശതമാനം മാത്രമാണ്. ഇതില്‍ കത്തോലിക്ക ജനസംഖ്യ രണ്ടു ശതമാനമേയുള്ളൂ. 2015ൽ യഹിയ ജാമേ എന്ന മുൻ പ്രസിഡന്റാണ് രാജ്യത്തെ ഇസ്ലാമിക രാജ്യമായി പ്രഖ്യാപിച്ചത്. നിലവിലെ പ്രസിഡന്റ് തുല്യനീതി നടപ്പിലാക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങളും വിവേചനവുമാണ് ക്രൈസ്തവർ നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് തുല്യ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സമൂഹം ഒന്നടങ്കം രംഗത്തെത്തിയിരിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-12-19 06:15:00
Keywordsഇസ്ലാ, ക്രൈസ്തവ
Created Date2019-12-19 05:56:07