category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'ക്രിസ്തുമസിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തെ വികലമാക്കുന്ന ആഘോഷങ്ങള്‍ ഒഴിവാക്കണം'
Contentകൊളംബോ: കഷ്ടതകള്‍ അനുഭവിക്കുന്ന നമ്മുടെ സഹോദരീ സഹോദരന്‍മാരുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുവാനും, അവരുടെ വേദനകളില്‍ പങ്കുചേരുവാനും, അവര്‍ക്കായി പ്രാര്‍ത്ഥിക്കുവാനും പറ്റിയ അവസരമാണ് ക്രിസ്തുമസെന്നും, ലോകത്തിന്റെ രക്ഷക്കായി ദൈവം മനുഷ്യനായി പിറന്ന ക്രിസ്തുമസിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തെ വികലമാക്കുന്ന ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നും കൊളംബോ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ബോംബാക്രമണങ്ങള്‍ക്ക് ഇരയായവരുടെ കുടുംബങ്ങളെ ഈ ദിവസങ്ങളില്‍ സന്ദര്‍ശിക്കണമെന്നു ആഹ്വാനം ചെയ്തുകൊണ്ട് പുറത്തിറക്കിയ ക്രിസ്തുമസ് സന്ദേശത്തിലാണ് ഓര്‍മ്മപ്പെടുത്തല്‍. തീവ്രവാദി ആക്രമണങ്ങളില്‍ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവരോടുള്ള ബഹുമാന സൂചകമായി ആഘോഷങ്ങളുടെ മോഡി കുറയ്ക്കണമെന്ന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഏപ്രില്‍ 21-ലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ വരുന്ന വിശ്വാസികള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കണമെന്ന ആവശ്യവും മെത്രാപ്പോലീത്ത ഉന്നയിച്ചിട്ടുണ്ട്. നികത്താനാവാത്ത ജീവിതങ്ങള്‍, പരിക്കേറ്റവരുടെ വേദന, ഇനിയൊരിക്കലും തങ്ങളുടെ മാതാപിതാക്കളെ കാണുവാന്‍ കഴിയാത്ത കുട്ടികള്‍ എന്നിവ അവരുടെ മനസ്സില്‍ കടുത്ത ശൂന്യത സൃഷ്ടിച്ചിരിക്കുകയാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഇതിനിടെ യേശുക്രിസ്തുവിന്റെ ജനനത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തെ മറന്നുകൊണ്ടുള്ള ക്രിസ്തുമസിന്റെ വാണീജ്യവല്‍ക്കരണത്തെ തടയണമെന്ന ആഹ്വാനവുമായി കത്തോലിക്കാ വാര്‍ത്താപത്രമായ ‘കിതുസാര’യുടെ എഡിറ്ററായ മഹിന്ദ നമലും രംഗത്തെത്തിയിട്ടുണ്ട്. സാന്താ ക്ലോസ് ഒരു വാണിജ്യ അടയാളമായി മാറിക്കൊണ്ടിരിക്കുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. നെഗോമ്പോയിലെ ഇന്റര്‍ഫെയിത്ത് കമ്മ്യൂണിറ്റിയും മേഖലയിലെ തമിഴരും, സിംഹളരുമായ ജനങ്ങള്‍ക്കിടയില്‍ ഇതുസംബന്ധിച്ച ലഘുലേഖകള്‍ വിതരണം ചെയ്യുന്നുണ്ട്. യഥാര്‍ത്ഥ ക്രിസ്തുമസിന് സാക്ഷ്യം വഹിച്ചുകൊണ്ട് മാതൃകയാകാമെന്നും, സാന്താക്ലോസിനെ പണപ്പിരിവുകാരനോ, കളിപ്പാവയോ ആയി ചിത്രീകരിക്കരുതെന്നും ലഘുലേഖയില്‍ ആവശ്യപ്പെടുന്നു. അതേസമയം പുതിയ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ വിശ്വാസികളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് കൊളംബോ ആര്‍ച്ച് ബിഷപ്പ് രംഗത്തെത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊണ്ടിട്ടുണ്ട്. ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ വേണ്ട മുന്‍കരുതലുകള്‍ കൈകൊണ്ടിട്ടുണ്ടെന്നും ദേവാലയങ്ങളുടെ സംരക്ഷണത്തിനായി കൂടുതല്‍ സേനയെ നിയോഗിക്കുമെന്നും ശ്രീലങ്കന്‍ ഗവണ്‍മെന്റ് വ്യക്തമാക്കി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-12-23 10:46:00
Keywordsശ്രീലങ്ക, ക്രിസ്തുമ
Created Date2019-12-23 05:12:00