category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ക്രിസ്തുമസിന് വിശുദ്ധ നാട്ടില്‍ നിന്നും സന്തോഷ വാര്‍ത്ത: ക്രൈസ്തവ ജനസംഖ്യയില്‍ വര്‍ദ്ധനവ്
Contentജെറുസലേം: ഇസ്രായേലിലെ ക്രൈസ്തവ ജനസംഖ്യ വളർച്ചയുടെ പാതയിലെന്ന് തെളിയിക്കുന്ന കണക്കുകളുമായി സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട് പുറത്തു വന്നു. ക്രിസ്തുമസിനു മുന്നോടിയായി പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 1,77,000 ക്രൈസ്തവ വിശ്വാസികളാണ് ഇസ്രായേലിലുള്ളത്. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ രണ്ട് ശതമാനം വരും. 2018ൽ 1.5% ആണ് ക്രൈസ്തവ ജനസംഖ്യ വർധിച്ചത്. 2017ൽ വർദ്ധനവ് 2.2 ശതമാനമായിരുന്നു. ഇസ്രായേലിൽ ജീവിക്കുന്ന 77.5 ശതമാനം ക്രൈസ്തവരും അറബ് വംശജരാണ്. 70.6 ശതമാനം അറബ് ക്രൈസ്തവരും ഉത്തര ഇസ്രായേലിലാണ് ജീവിക്കുന്നത്. 13.3 ശതമാനം ഹൈഫയിലും, 9.5 ശതമാനം ജറുസലേമിലുമാണ് ജീവിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം ക്രൈസ്തവർ ജീവിക്കുന്ന നഗരങ്ങൾ നസ്രത്തും, ഹൈഫയും, ജറുസലേമുമാണ്. 2017ൽ 855 ക്രൈസ്തവ ദമ്പതികൾ വിവാഹിതരായി. പുരുഷന്മാരുടെ ശരാശരി വിവാഹപ്രായം 30.1 വയസ്സും സ്ത്രീകളുടേത് 26 വയസ്മാണെന്നും കണക്കില്‍ ചൂണ്ടിക്കാട്ടുന്നു. 2018ൽ ക്രൈസ്തവ ദമ്പതികളുടെ ശരാശരി പ്രത്യുൽപാദന നിരക്ക് 2.06 ശതമാനമായിരുന്നു. ഇത് മുസ്ലിം, യഹൂദ ദമ്പതികളുടെ ശരാശരി പ്രത്യുൽപാദന നിരക്കിനേക്കാൾ താഴെയാണ്. 2018- 2019 അധ്യായന വർഷത്തിൽ വിശുദ്ധ നാട്ടില്‍ 6200 ക്രൈസ്തവ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-12-24 15:52:00
Keywordsഇസ്രാ
Created Date2019-12-24 15:29:50