category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ക്രിസ്തുമസ് ദിനത്തിൽ നൈജീരിയായില്‍ ക്രൈസ്തവ നരഹത്യ: ഐ‌എസ് കൊന്നൊടുക്കിയത് 11 വിശ്വാസികളെ
Contentഅബുജ: ക്രൈസ്തവ സമൂഹത്തിന്റെ പുണ്യദിനങ്ങളില്‍ ആക്രമണം നടത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളുടെ പതിവ് ഇത്തവണയും. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയായില്‍ ക്രിസ്തുമസ് ദിനത്തിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് തടങ്കലിലാക്കിയ 11 ക്രൈസ്തവ വിശ്വാസികളെ കഴുത്തറുത്താണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. നൈജീരിയന്‍ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോര്‍ട്ട് പിന്നീട് ഡെയിലി മെയില്‍ അടക്കമുള്ള പ്രമുഖ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഐ‌എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണത്തിന് പകരം വീട്ടിക്കൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ്സ് ആഫ്രിക്കന്‍ പ്രോവിന്‍സാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ചു തീവ്രവാദി സംഘടന പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ക്രിസ്തുമസ് ദിനത്തിൽ ക്രൈസ്തവർക്കെതിരെ നടന്ന അതിക്രമത്തിൽ അനുശോചനം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാജ്യത്തോടും പൌരന്മാരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി പ്രസ്താവനയില്‍ നൈജീരിയന്‍ ഭരണനേതൃത്വത്തെ അറിയിച്ചു. ഏറ്റവും ശ്രദ്ധേയമായ വസ്തുത ആക്രമണങ്ങള്‍ നടത്താന്‍ ഇസ്ലാമിക് തീവ്രവാദികള്‍ തെരെഞ്ഞെടുക്കുന്ന ദിവസങ്ങള്‍ ക്രൈസ്തവരുടെ ഏറ്റവും പ്രാധാന്യമേറിയ ദിനങ്ങളാണെന്നതാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഈസ്റ്റര്‍ ഞായറാഴ്ച ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിന്തുണയോടെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ദേവാലയങ്ങളിലും ഹോട്ടലുകളിലും നടത്തിയ ആക്രമണത്തില്‍ 250-ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗം പേരും ക്രൈസ്തവ വിശ്വാസികളായിരിന്നു. 2017-ല്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് ഈജിപ്തില്‍ ഹെല്‍വാന മേഖലയിലെ മാര്‍ മിന പള്ളിയില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 11 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരിന്നു. ഇത്തരത്തില്‍ പിറവി തിരുനാള്‍ ദിനം തന്നെ ക്രൈസ്തവ നരഹത്യയ്ക്കായി ഇസ്ളാമിക തീവ്രവാദികള്‍ തെരെഞ്ഞെടുക്കുകയായിരിന്നു. ഡിസംബര്‍ ആദ്യ വാരത്തില്‍ ഹ്യുമാനിറ്റേറിയൻ എയിഡ് റിലീഫ് ട്രസ്റ്റ്, 'യുവർ ലാൻഡ് ഓർ യുവർ ബ്ലഡ്' എന്ന പേരിൽ പുറത്തുവിട്ട റിപ്പോർട്ടില്‍ നൈജീരിയായില്‍ ഈ വര്‍ഷം ഇസ്ലാമിക് തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത് ആയിരത്തിലധികം ക്രൈസ്തവരാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു. ബൊക്കോഹറാം, ഫുലാനി ഹെര്‍ഡ്സ്മാന്‍ തുടങ്ങിയ തീവ്രവാദി സംഘടനകളാണ് ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്.
Image
Second Image
Third Image
Fourth Image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-12-27 11:06:00
Keywordsനൈജീ, ഇസ്ലാമിക്
Created Date2019-12-27 10:50:17