Content | നെബ്രാസ്ക: യേശുവിന്റെ ജന്മരഹസ്യത്തെ കുറിച്ചും, തന്റെ പുത്രനെ നല്‍കിയ പിതാവായ ദൈവത്തിനു നന്ദിയര്‍പ്പിച്ചും നെബ്രാസ്ക ഗവര്‍ണര്‍ പീറ്റ് റിക്കറ്റ്സിന്റെ ക്രിസ്തുമസുമായി ബന്ധപ്പെട്ട പൊതു പ്രഖ്യാപനം പത്രം ചര്‍ച്ചയാകുന്നു. യേശുവിന്റെ ജനനവും, മരണവും വര്‍ഷം മുഴുവനും അനേകര്‍ക്ക് പ്രത്യാശയുടേയും, പ്രചോദനത്തിന്റേയും ഉറവിടമാണെന്നും, കുടുംബാംഗങ്ങളും, സുഹൃത്തുക്കളും നമുക്ക് ലഭിച്ചതെല്ലാം തിരികെ നല്‍കുന്നതിനുള്ള ഓര്‍മ്മപ്പെടുത്തലാണെന്നും ഗവര്‍ണറുടെ പ്രഖ്യാപനത്തില്‍ പറയുന്നു.

#MerryChristmas, Nebraska! pic.twitter.com/aUyeL1YRM1
— Gov. Pete Ricketts (@GovRicketts) December 25, 2019

ഔദ്യോഗിക ഉത്തരവ് പുറത്തിറക്കുന്ന രേഖയ്ക്ക് സമാനമായാണ് അദ്ദേഹം ക്രിസ്തുമസ് സന്ദേശം നല്‍കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് യേശുക്രിസ്തുവിന്റെ ജനനത്തിന്റെ സന്തോഷം ആഘോഷിക്കുന്ന സമയമാണ് ക്രിസ്തുമസ് കാലമെന്നും രാഷ്ട്ര സേവനാര്‍ത്ഥം തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷിക്കുവാന്‍ കഴിയാത്തവരെ ഓര്‍മ്മിക്കാമെന്നും, അവരുടെ സുരക്ഷിതമായ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കാമെന്നും പ്രഖ്യാപനത്തിലുണ്ട്.
വിളംബര പത്രത്തില്‍ ഒപ്പുവെക്കുന്നത് 'ക്രിസ്തു വര്‍ഷം 2019'-ല്‍ ആണെന്ന് പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നതും പീറ്റ് റിക്കറ്റിന്റെ ക്രിസ്തുമസ് ആശംസയെ വ്യത്യസ്തമാക്കുന്നു. അതേസമയം ഗവര്‍ണ്ണറുടെ ശക്തമായ ക്രൈസ്തവ നിലപാടിനെ ചോദ്യം ചെയ്ത് നിരീശ്വരവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. നെബ്രാസ്കയുടെ നാല്‍പ്പതാമത് ഗവര്‍ണ്ണറായി തെരെഞ്ഞെടുക്കപ്പെട്ട പീറ്റ് റിക്കറ്റ് സ്വവര്‍ഗ്ഗവിവാഹത്തെയും ഗര്‍ഭഛിദ്രത്തെയും പരസ്യമായി തള്ളി പറഞ്ഞ വ്യക്തി കൂടിയാണ്.