category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | പുതുവത്സരത്തില്‍ മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ മലയാളം പ്രാര്‍ത്ഥനയും |
Content | വത്തിക്കാന്‍ സിറ്റി: റോമന്‍ ആരാധനക്രമത്തിലെ ആദ്യത്തെ മരിയന്‍ തിരുനാള്‍ ആഘോഷിക്കുന്ന പുതുവത്സര ദിനത്തില്‍ ഫ്രാൻസിസ് പാപ്പ അർപ്പിച്ച ദിവ്യബലിയിൽ മലയാളത്തിലുള്ള പ്രാര്‍ത്ഥനയും. ദിവ്യബലി മദ്ധ്യേ വിശ്വാസികളുടെ പ്രാർത്ഥന മലയാളത്തില്‍ ചൊല്ലാൻ തിരുവനന്തപുരം അതിരൂപതയിലെ പാളയം ഇടവകാംഗമായ ബ്രദർ ലിജോ ജോർജിനാണ് അവസരം ലഭിച്ചത്. 25 സെക്കന്‍റായിരിന്നു പ്രാര്‍ത്ഥനയുടെ ദൈര്‍ഖ്യം.
വിവിധ ഭാഷകളിൽ ചൊല്ലാൻ അനുവദിക്കപ്പെടുന്ന വിശ്വാസികളുടെ പ്രാർത്ഥനയിൽ ഭാരതത്തെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ച ബ്രദർ ലിജോ പ്രാർത്ഥന ഉയര്‍ത്തിയത് മലയാളത്തിലായിരുന്നു.
വത്തിക്കാൻ നേരിട്ട് നടത്തുന്ന റോമിലെ പൊന്തിഫിക്കൽ ഉർബാനിയാന യൂണിവേഴ്സിറ്റിയിൽ തത്വശാസ്ത്രത്തിൽ (Philosophy) രണ്ടാം വർഷ ലൈസന്‍ഷ്യേറ്റ് ചെയ്യുകയാണ് ബ്രദർ ലിജോ ജോർജ്. ദിവ്യബലി മധ്യേയുള്ള മലയാളത്തിലുള്ള പ്രാര്‍ത്ഥന തിരുവനന്തപുരം മീഡിയ കമ്മീഷന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | https://www.facebook.com/story.php?story_fbid=780571199125795&id=261950744274396 |
News Date | 2020-01-02 13:52:00 |
Keywords | മലയാള |
Created Date | 2020-01-02 13:38:50 |